# എന്തുകൊണ്ട് ഈക്കാര്യങ്ങള്‍ സംഭവിച്ചു, എന്തുകൊണ്ട് ഇവ രേഖപ്പെടുത്തിയി രിക്കുന്നു? അവ നമ്മുക്ക് ദൃഷ്ടാന്തമായി സംഭവിച്ചു, നമ്മുടെ ബുദ്ധിയുപദേശത്തിനായി രേഖപ്പെടുത്തി വെച്ചുമിരിക്കുന്നു.[10:11]. # ആശ്ചര്യപ്പെടത്തക്ക ശോധനകള്‍ എന്തെങ്കിലും നമുക്ക് സംഭവിച്ചിട്ടുണ്ടോ? എല്ലാ മനുഷ്യര്‍ക്കും ഭവിക്കുന്നതുപോലെയല്ലാത്ത യാതൊരു പരീക്ഷയും നമുക്ക് സംഭവിച്ചിട്ടില്ല.[10:13]. # പരീക്ഷ സഹിപ്പാന്‍ തക്കവണ്ണം നമ്മെ പ്രാപ്തരാക്കുന്നതിന് വേണ്ടി ദൈവം എന്താണു ചെയ്തത്? പരീക്ഷ സഹിപ്പാന്‍ കഴിയേണ്ടതിനു പരീക്ഷയോടു കൂടെ ദൈവം നമുക്ക് പോക്കു വഴിയും ഉണ്ടാക്കും.