# ആരാണ് ദൈവരാജ്യം അവകാശമാക്കാത്തത്? അന്യായം ചെയ്യുന്നവന്‍; ദുര്‍ന്നടപ്പുകാരന്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍, പുരുഷകാമികള്‍, സ്വവര്‍ഗ്ഗരതിക്കാര്‍, കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, ദൂഷണം പറയുന്നവര്‍, പിടിച്ചുപറിക്കാര്‍ ആദിയായവര്‍ ദൈവത്തിന്‍റെ രാജ്യം അവകാശമാക്കുകയില്ല.[6:9-10]. # മുന്‍പേ അനീതി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കൊരിന്ത്യ വിശ്വാസികള്‍ക്ക് എന്ത് സംഭവിച്ചു? അവര്‍ ശുദ്ധീകരിക്കപ്പെട്ടു വിശുദ്ധരായി; കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിനാലും ദൈവവുമായി നിരപ്പ് പ്രാപിച്ചു.[6:12-13].