# :ദയൊത്രെഫേസ് എന്താണ് ആഗ്രഹിച്ചത്‌? A ദയൊത്രെഫേസ് സഭയില്‍ ഒന്നാമനാകുവാന്‍ ആഗ്രഹിച്ചു.[1:9]. # യോഹന്നാനു നേരെയുള്ള ദയൊത്രെഫേസിന്‍റെ മനോഭാവം എന്തായിരുന്നു? ദയൊത്രെഫേസ് യോഹന്നാനെ ഗണ്യമാക്കിയിരുന്നില്ല.[1:9]. # ഗായോസിന്‍റെയും സഭയുടെയും അടുക്കല്‍ താന്‍ വരുമ്പോള്‍ യോഹന്നാന്‍ എന്ത് ഓര്‍മ്മപ്പെടുത്തുമെന്നാണ് പറഞ്ഞത്? യോഹന്നാന്‍ വരികയാണെങ്കില്‍ ദയൊത്രെഫേസിന്‍റെ ദോഷപ്രവര്‍ത്തികളെ ഓര്‍മ്മപ്പെടുത്തുമെന്നാണ് താന്‍ പറഞ്ഞത്.[1:10]. # തിരുനാമത്തിനുവേണ്ടി സഞ്ചരിക്കുന്ന സഹോദരന്മാരോട് ദയൊത്രെഫേസ് എപ്രകാരമുള്ള സമീപനമാണ് പുലര്‍ത്തിയത്? ദയൊത്രെഫേസ് സഹോദരന്മാരെ സ്വീകരിച്ചില്ല.[1:10]. # തിരുനാമത്തിനുവേണ്ടി സഞ്ചരിക്കുന്ന സഹോദരന്മാരോട് ദയൊത്രെഫേസ് എന്താണ് ചെയ്തത്? ആ സഹോദരന്മാരെ സ്വീകരിക്കുന്നതില്‍നിന്നും അവരെ തടുക്കുകയും അവരെ സഭയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. [1:10].