# ഗ്രന്ഥകര്‍ത്താവായ യോഹന്നാന്‍ ഈ ലേഖനത്തില്‍ തന്നെ ഏതു പേരി ലാണ് പരിചയപ്പെടുത്തുന്നത്? മൂപ്പന്‍ എന്നാണു യോഹന്നാന്‍ തന്നെ പരിചയപ്പെടുത്തുന്നത്.[1:1]. # ഇ കത്ത് ലഭിക്കുന്ന ഗായോസുമായി യോഹന്നാനുള്ള ബന്ധം എന്താണ്? യോഹന്നാന്‍ ഗായോസിനെ സത്യത്തില്‍ സ്നേഹിക്കുന്നു. [1:1]. # ഗായോസിനെക്കുറിച്ചു യോഹന്നാന്‍ എന്താണ് പ്രാര്‍ഥിക്കുന്നത്? യോഹന്നാന്‍ പ്രാര്‍ഥിക്കുന്നതു ഗായോസിന്‍റെ ആത്മാവ് ശുഭമായിരിക്കുന്നതു പോലെ, താന്‍ എല്ലാറ്റിലും സമൃദ്ധിയായും ആരോഗ്യത്തോടും കാണപ്പെടണം എന്നാണ്‌.[1:2]. # യോഹന്നാന്‍റെ ഏറ്റവും വലിയ സന്തോഷം എന്താണ്? തന്‍റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു എന്ന് കേള്‍ക്കുന്നതാണ് യോഹന്നാന്‍റെ ഏറ്റവും വലിയ സന്തോഷം[1:4].