# വെളിപ്പാട് 13 പൊതു നിരീക്ഷണങ്ങള്‍ ## ഘടനയും വിന്യാസവും വായിക്കാന്‍ എളുപ്പത്തിന് ചില വിവർത്തനങ്ങളില്‍ ഓരോ കാവ്യ ശകലങ്ങളും ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിച്ചിരിക്കുന്നു. യു‌എൽ‌ടിയില്‍ ഇത് പത്താം വാക്യത്തിലെ വാക്കുകള്‍ ഉപയോഗിച്ച് ചെയ്തിരിക്കുന്നു, അത്  പഴയനിയമത്തിൽ നിന്നുള്ളതാണ്. ## ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍ ### ഉപമകൾ യോഹന്നാന്‍ ഈ അദ്ധ്യായത്തിൽ നിരവധി ഉപമകൾ ഉപയോഗിക്കുന്നു. തന്‍റെ ദർശനത്തിൽ അദ്ദേഹം കാണുന്ന കാര്യങ്ങളെ വിവരിക്കാൻ അവ സഹായിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]]) ## ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍ ### അജ്ഞാത മൃഗങ്ങൾ താൻ കണ്ടത് വിവരിക്കാൻ യോഹന്നാന്‍ വ്യത്യസ്ത മൃഗങ്ങളെ ഉപയോഗിക്കുന്നു. ഈ മൃഗങ്ങളിൽ ചിലത് നിര്‍ദ്ദിഷ്ട ഭാഷയിൽ കാണുകയില്ലായിരിക്കാം. (കാണുക: [[rc://*/ta/man/translate/translate-unknown]])