# വെളിപ്പാടു 08 പൊതു നിരീക്ഷണങ്ങള്‍ ## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ ### ഏഴു മുദ്രകളും ഏഴ് കാഹളങ്ങളും കുഞ്ഞാട് ഏഴാമത്തെ മുദ്ര തുറക്കുമ്പോൾ എന്തുസംഭവിക്കുന്നുവെന്ന് കാണിക്കാൻ ഈ അദ്ധ്യായം ആരംഭിക്കുന്നു. ഭൂമിയിൽ നാടകീയമായ കാര്യങ്ങൾ സംഭവിക്കാൻ ദൈവം എല്ലാ വിശ്വാസികളുടെയും പ്രാർത്ഥന ഉപയോഗിക്കുന്നു. ഏഴു കാഹളങ്ങളിൽ ആദ്യത്തെ നാലെണ്ണം ദൂതന്‍മാർ മുഴക്കുമ്പോൾ സംഭവിക്കുന്നതിനെപ്പറ്റി യോഹന്നാൻ വിവരിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-apocalypticwriting]]) ## ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍ ### കര്‍മ്മണി പ്രയോഗങ്ങള്‍ യോഹന്നാന്‍ ഈ അദ്ധ്യായത്തിൽ കര്‍മ്മണി പ്രയോഗങ്ങള്‍ പലതവണ ഉപയോഗിക്കുന്നുണ്ട്. ഇത് കര്‍ത്താവിനെ വെളിപ്പെടുത്തുന്നില്ല. വിവർത്തകന്‍റെ ഭാഷയില്‍ കര്‍മ്മണി പ്രയോഗം ഇല്ലെങ്കിൽ ഇത് പ്രതിഫലിപ്പിക്കുക പ്രയാസമാണ്. (കാണുക: [[rc://*/ta/man/translate/figs-activepassive]]) ### ഉപമകൾ 8 8, 10 വാക്യങ്ങളിൽ, ദർശനത്തിൽ കാണുന്ന പ്രതീകങ്ങളെ വിവരിക്കാൻ യോഹന്നാന്‍ ഉപമകൾ ഉപയോഗിക്കുന്നു. ദൈനംദിന കാര്യങ്ങളുമായി അദ്ദേഹം ഈ പ്രതീകങ്ങളെ താരതമ്യം ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]])