# വെളിപ്പാട് 07 പൊതു നിരീക്ഷണങ്ങള്‍ ## ഘടനയും വിന്യാസവും പണ്ഡിതന്മാർ ഈ അദ്ധ്യായത്തിന്‍റെ ഭാഗങ്ങൾ പലവിധത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. ഈ അദ്ധ്യായത്തിലെ ഉള്ളടക്കങ്ങൾ കൃത്യമായി വിവർത്തനം ചെയ്യുന്നതിന് എന്താണ് അർത്ഥമാക്കുന്നതെന്ന് വിവർത്തകർ പൂർണ്ണമായി മനസ്സിലാക്കേണ്ടതില്ല. (കാണുക: [[rc://*/ta/man/translate/writing-apocalypticwriting]]) ഈ അദ്ധ്യായത്തിലെ വലിയ സംഖ്യകളെ കൃത്യമായി വിവർത്തനം ചെയ്യേണ്ടത് പ്രധാനമാണ്. 144,000 എന്ന സംഖ്യ പന്ത്രണ്ടായിരത്തിന്‍റെ പന്ത്രണ്ടു മടങ്ങാണ്. യിസ്രായേൽ ജനതയുടെ ഗോത്രങ്ങൾ പഴയനിയമത്തിൽ പൊതുവായി ക്രമീകരിച്ചിരിക്കുന്നതു പോലെ ഈ അദ്ധ്യായത്തിൽ ക്രമീകരിച്ചിരിച്ചിട്ടില്ല എന്നുള്ളത് വിവർത്തകർ ശ്രദ്ധിക്കണം. വായിക്കാന്‍ എളുപ്പത്തിന് ചില വിവർത്തനങ്ങളില്‍ ഓരോ കവിതാ ശകലങ്ങള്‍ ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് നീക്കി ക്രമീകരിച്ചിരിക്കുന്നു. യു‌എൽ‌ടിയില്‍ 5-8, 15-17 വാക്യങ്ങൾ ഇപ്രകാരം ചെയ്തിരിക്കുന്നു. ## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ ### ആരാധന ദൈവം തന്‍റെ ജനത്തെ രക്ഷിക്കുകയും കഷ്ടകാലങ്ങളിൽ അവരെ സൂക്ഷിക്കുകയും ചെയ്യുന്നു. പകരം അവന്‍റെ ജനം അവനെ ആരാധിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/worship]]) ## ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍ ### കുഞ്ഞാട് ഇത് യേശുവിനെ സൂചിപ്പിക്കുന്നു. ഈ അദ്ധ്യായത്തിൽ, ഇത് യേശുവിന്‍റെ ഒരു വിശേഷണം കൂടിയാണ്. (കാണുക: [[rc://*/ta/man/translate/figs-explicit]])