# വെളിപ്പാട് 04 പൊതുവായ കുറിപ്പുകൾ ## ഘടനയും വിന്യാസവും വായിക്കാന്‍ എളുപ്പത്തിന് ചില വിവർത്തനങ്ങളില്‍ കവിതാ ശകലങ്ങള്‍ ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിച്ചിരിക്കുന്നു. യു‌എൽ‌ടിയില്‍ 8, 11 വാക്യങ്ങള്‍ ഇപ്രകാരം ചെയ്തിരിക്കുന്നു. സഭകൾക്ക് എഴുതിയ കത്തുകൾ യോഹന്നാന്‍ വിശദീകരിച്ചു. ദൈവം കാണിച്ച ഒരു ദർശനം അദ്ദേഹം ഇപ്പോൾ വിവരിക്കാൻ തുടങ്ങുന്നു. ## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ ### സൂര്യകാന്തം, മാണിക്യം, മരതകം ഈ വാക്കുകൾ യോഹന്നാന്‍റെ കാലത്തെ ആളുകൾ വിലപ്പെട്ടതായി കണക്കാക്കിയ പ്രത്യേക കല്ലുകളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ സംസ്കാരത്തിലെ ആളുകൾ ഇത്തരം കല്ലുകളെ വിലമതിക്കുന്നില്ലെങ്കിൽ ഈ വാക്കുകൾ വിവർത്തനം ചെയ്യുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. ### ഇരുപത്തിനാലു മൂപ്പന്മാർ മൂപ്പന്മാർ സഭാ നേതാക്കളാണ്. ഇരുപത്തിനാലു മൂപ്പന്മാരും യുഗങ്ങളിലൂടെ മുഴുവൻ സഭയുടെയും പ്രതീകമായിരിക്കാം. പഴയനിയമത്തിലെ യിസ്രായേലിൽ പന്ത്രണ്ട് ഗോത്രങ്ങളും പുതിയനിയമസഭയിൽ പന്ത്രണ്ട് അപ്പോസ്തലന്മാരും ഉണ്ടായിരുന്നു. (കാണുക: [[rc://*/ta/man/translate/writing-apocalypticwriting]]) ### ദൈവത്തിന്‍റെ ഏഴ് ആത്മാക്കൾ ഈ വെളിപ്പെടുത്തലുകൾ [വെളിപ്പാട് 1: 4] (../../rev/01/04.md) ന്‍റെ ഏഴ് ആത്മാക്കളാണ്. ### ദൈവത്തെ മഹത്വപ്പെടുത്തുക ദൈവത്തിന്‍റെ മഹത്വം എന്നത് ദൈവത്തിന്‍റെ മഹത്തായ സൗന്ദര്യവും പ്രസന്നമായ പ്രതാപവുമാണ്, കാരണം അവന്‍ ദൈവമാകുന്നു. മറ്റു ബൈബിൾ എഴുത്തുകാർ ഇതിനെ വിശേഷിപ്പിക്കുന്നത് ആർക്കും നോക്കുവാന്‍ കഴിയാത്തത്ര പ്രകാശം പോലെയാണ്.  ഇത്തരത്തിലുള്ള മഹത്വം ദൈവത്തിന് നൽകാൻ ആർക്കും കഴിയില്ല, കാരണം അത് ഇതിനകം തന്നെ അവന്‍റെതാണ്.  ജനം ദൈവത്തിനു മഹത്വം കൊടുക്കുമ്പോള്‍ അല്ലെങ്കിൽ ദൈവം മഹത്വം സ്വീകരിക്കുമ്പോൾ ആളുകൾ മഹത്വം ദൈവത്തിനുള്ളതെന്നും, അവൻ ആ മഹത്വം ഉള്ളതിനാല്‍ മനുഷ്യർ ദൈവത്തെ ആരാധിക്കണമെന്നും പറയുന്നു. (കാണുക: [[rc://*/tw/dict/bible/kt/glory]], [[rc://*/tw/dict/bible/kt/worthy]], [[rc://*/tw/dict/bible/kt/worship]]) ## ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍ ### ബുദ്ധിമുട്ടുള്ള പ്രതീകങ്ങള്‍ സിംഹാസനത്തിൽ നിന്ന് വരുന്ന മിന്നൽപ്പിണരുകൾ, ആത്മാക്കളുടെ വിളക്കുകൾ, സിംഹാസനത്തിന്‍റെ മുന്നിൽ ഒരു കടൽ സങ്കൽപ്പിക്കാൻ പ്രയാസമാണ്, അതിനാൽ അവയ്ക്കുള്ള വാക്കുകൾ വിവർത്തനം ചെയ്യാൻ പ്രയാസമാണ്. (കാണുക: [[rc://*/ta/man/translate/writing-apocalypticwriting]])