# so he could serve me for you ആയതുകൊണ്ട്, നിനക്ക് ഇവിടെ ആയിരിക്കുവാന്‍ സാദ്ധ്യമല്ലാത്തതു കൊണ്ട്, അവന്‍ എന്നെ സഹായിക്കും, അല്ലെങ്കില്‍ “നിന്‍റെ സ്ഥാനത്ത് അവന്‍ എന്നെ സഹായിക്കുവാന്‍ ഇടയാകും” # while I am in chains തടവുകാര്‍ സാധാരണയായി ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരുന്നു. ഒനേസിമോസിനെ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴും ഈ ലേഖനം എഴുതുന്ന സന്ദര്‍ഭത്തിലും പൌലോസ് കാരാഗൃഹത്തില്‍ തന്നെ ആയിരുന്നു. മറു പരിഭാഷ: “ഞാന്‍ കാരാഗൃഹത്തില്‍ ആയിരുന്നപ്പോള്‍... # for the sake of the gospel പൌലോസ് പരസ്യമായി സുവിശേഷം പ്രസംഗിച്ചതു നിമിത്തം കാരാഗൃഹത്തില്‍ ആകുവാന്‍ ഇടയായി. ഇത് സുവ്യക്തമായി പ്രസ്താവിക്കാം. മറു പരിഭാഷ: “ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നതു കൊണ്ട്” (കാണുക: [[rc://*/ta/man/translate/figs-explicit]])