# Brother will deliver up brother to death ഒരു സഹോദരന്‍ വേറൊരു സഹോദരനെ അവനെ വധിക്കുന്നതായ ആളുകളുടെ അധികാരത്തിനു കീഴെ ഏല്‍പ്പിച്ചു കൊടുക്കും അല്ലെങ്കില്‍ “സഹോദരന്മാര്‍ അവരുടെ സഹോദരന്മാരെ അവരെ കൊല്ലുവാനുള്ള ആളുകളുടെ അധീനതയില്‍ വിട്ടു കൊടുക്കും.” ഇത് വിവിധ ആളുകള്‍ക്ക് പല സമയങ്ങളിലായി നടക്കും. യേശു ഒരു വ്യക്തിയെ കുറിച്ചും അവന്‍റെ സഹോദരനെ കുറിച്ചും മാത്രമായി സംസാരിക്കുന്നതല്ല. # Brother ... brother ഇത് സഹോദരന്മാരും സഹോദരിമാരുമായ ഇരു കൂട്ടരെ കുറിച്ചും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ജനം ... അവരുടെ ഉറ്റവര്‍” (കാണുക: [[rc://*/ta/man/translate/figs-gendernotations]]) # a father his child “മരണത്തിനു ഏല്‍പ്പിച്ചു കൊടുക്കും” എന്നുള്ള വാക്കുകള്‍ മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്നും ഗ്രഹിക്കാവുന്നതാകുന്നു. ഇത് അര്‍ത്ഥമാക്കുന്നത് ചില പിതാക്കന്മാര്‍ അവരുടെ മക്കളെ ഒറ്റു കൊടുക്കുകയും, ഈ ഒറ്റുക്കൊടുക്കല്‍ അവരുടെ മക്കളെ കൊല്ലുവാന്‍ ഇട വരുത്തുകയും ചെയ്യും. മറുപരിഭാഷ: “പിതാക്കന്മാര്‍ അവരുടെ മക്കളെ മരണത്തിനു ഏല്‍പ്പിച്ചു കൊടുക്കും” അല്ലെങ്കില്‍ പിതാക്കന്മാര്‍ അവരുടെ മക്കളെ ഒറ്റുക്കൊടുക്കുകയും, അവരെ വധിക്കുവാനായി ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-ellipsis]]ഉം [[rc://*/ta/man/translate/figs-idiom]]ഉം) # Children will rise up against their parents ഇതിന്‍റെ അര്‍ത്ഥം മക്കള്‍ അവരുടെ മാതാപിതാക്കന്മാരെ എതിര്‍ക്കുകയും അവരെ ഒറ്റുക്കൊടുക്കുകയും ചെയ്യും എന്നാകുന്നു. മറുപരിഭാഷ: മക്കള്‍ അവരുടെ മാതാപിതാക്കളോട് എതിര്‍ത്തു നില്‍ക്കും” (കാണുക: [[rc://*/ta/man/translate/figs-idiom]]) # cause them to be put to death ഇത് അര്‍ത്ഥം നല്‍കുന്നത് അധികാരികള്‍ മാതാപിതാക്കന്മാരെ മരണത്തിനു ഏല്‍പ്പിക്കുവാന്‍ വേണ്ടി വിധിക്കും. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “അധികാരികള്‍ മാതാപിതാക്കന്മാരെ മരിക്കുവാന്‍ ഇടവരുത്തും” അല്ലെങ്കില്‍ “അധികാരികള്‍ മാതാപിതാക്കന്മാരെ വധിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])