# മര്‍ക്കോസ് 07 പൊതു കുറിപ്പുകള്‍ ## ഘടനയും രൂപീകരണവും വായന സുഗമമാക്കുവാന്‍ വേണ്ടി ചില പരിഭാഷകളില്‍ പദ്യത്തിന്‍റെ ഓരോ വരികളും ഇതര ഭാഗത്തെക്കാള്‍ വലത്ത് ഭാഗത്തേക്ക് നീക്കി ക്രമീകരിച്ചിരിക്കുന്നു. ULT 7:6-7ല്‍ പഴയ നിയമത്തില്‍ നിന്നുള്ള ഭാഗത്ത് ഇപ്രകാരം ചെയ്തിരിക്കുന്നു. ### കൈ കഴുകല്‍ പരീശന്മാര്‍ നിരവധി വസ്തുക്കള്‍ കഴുകിയിരുന്നത് അവ അഴുക്കായതിനാല്‍ അല്ല പ്രത്യുത അവരെ നല്ലവരായി ദൈവം കരുതണം എന്നുവെച്ചു പരിശ്രമിക്കുന്നത് ആയിരുന്നു. മോശെയുടെ ന്യായപ്രമാണത്തില്‍ അപ്രകാരം ചെയ്യണം എന്ന് നിഷ്കര്‍ഷിച്ചിട്ടില്ല, എങ്കില്‍പ്പോലും പരീശന്മാര്‍ അവരുടെ കൈകളില്‍ അഴുക്കു ഒന്നുമില്ലാതിരിക്കെ, അവര്‍ അവരുടെ കൈകള്‍ കഴുകുക പതിവ് ആയിരുന്നു. ചില നീതി പ്രവര്‍ത്തികള്‍ ചെയ്യുന്നത്‌ മൂലം ദൈവത്തെ സന്തോഷിപ്പിക്കാമെന്നുള്ള അവരുടെ ചിന്താഗതി തെറ്റു ആണെന്ന് യേശു അവരോടു പറഞ്ഞു. (കാണുക: [[rc://*/tw/dict/bible/kt/lawofmoses]]ഉം [[rc://*/tw/dict/bible/kt/clean]]ഉം) ## ഈ അധ്യായത്തില്‍ സാധ്യതയുള്ള മറ്റു പരിഭാഷാ വിഷമതകള്‍ ### “എഫഥാ” ഇത് ഒരു അരാമ്യ പദമാകുന്നു. മര്‍ക്കോസ് ഇതിനെ അതേ ശബ്ദത്തില്‍ ഉച്ചരിക്കത്തക്കവിധം ഗ്രീക്ക് അക്ഷരങ്ങള്‍ ഉപയോഗിച്ച് എഴുതുകയും തുടര്‍ന്നു അത് എന്താണ് അര്‍ത്ഥം നല്‍കുന്നത് എന്ന് വിശദമാക്കുകയും ചെയ്തു. (കാണുക: [[rc://*/ta/man/translate/translate-transliterate]])