# They devour the houses of widows അവര്‍ വിധവമാരുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ചെയ്യുമായിരുന്നു. ശാസ്ത്രിമാരെ കുറിച്ച് പറഞ്ഞിരുന്നത് ബുഭുക്ഷതയുള്ള മൃഗങ്ങളെ പോലെ അവര്‍ വിധവമാരുടെ ഭവനങ്ങളെ ഭക്ഷിച്ചു കളയുന്നവര്‍ ആയിരുന്നു എന്നാണ്. “ഭവനങ്ങള്‍” എന്നുള്ള പദം ആ വിധവ ജീവിച്ചു വന്നിരുന്നതും അവള്‍ തന്‍റെ വസ്തുവകകള്‍ എല്ലാം സൂക്ഷിച്ചു വെച്ചിരുന്നതും ആയ അവളുടെ ഭവനത്തെ സംബന്ധിച്ച ഒരു ഉപലക്ഷണാലങ്കാരം ആകുന്നു. മറുപരിഭാഷ: “അവര്‍ വിധവമാരുടെ സകല വസ്തുവകകളും അവരില്‍ നിന്നും എടുത്തു കളയുകയും ചെയ്തിരുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-synecdoche]]ഉം) # for a show they pray at length അവര്‍ നീതിമാന്മാരെ പോലെ അഭിനയിക്കുകയും നീണ്ട പ്രാര്‍ത്ഥനകള്‍ കഴിക്കുകയും ചെയ്യുമായിരുന്നു അല്ലെങ്കില്‍ “ജനം അവരെ കാണുവാന്‍ തക്കവണ്ണം അവര്‍ നീണ്ട പ്രാര്‍ത്ഥനകള്‍ ചെയ്യുമായിരുന്നു” # These will receive greater condemnation അവര്‍ കൂടുതല്‍ കഠിനമായ ന്യായവിധി പ്രാപിക്കുവാന്‍ ഇടയാകും. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം തീര്‍ച്ചയായും അവരെ വളരെ കഠിനമായി ശിക്ഷിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])