# Whoever does not carry his own cross and come after me cannot be my disciple ഇത് ക്രിയാത്മക ക്രിയാപദങ്ങള്‍ കൊണ്ട് പ്രസ്താവിക്കാം. മറുപരിഭാഷ: “ആരെങ്കിലും എന്‍റെ ശിഷ്യന്‍ ആയിരിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, അവന്‍ തന്‍റെ സ്വന്തം കുരിശു ചുമക്കുകയും എന്നെ അനുഗമിക്കുകയും വേണം.” (കാണുക: [[rc://*/ta/man/translate/figs-doublenegatives]]) # carry his own cross ഓരോ ക്രിസ്ത്യാനിയും ക്രൂശിക്കപ്പെടണം എന്നല്ല യേശു അര്‍ത്ഥം നല്‍കുന്നത്. സാധാരണയായി ആളുകള്‍ ക്രൂശിക്കപ്പെടുന്നതിനു മുന്‍പായി അവര്‍ റോമിന് വിധേയപ്പെട്ടവര്‍ ആയിരിക്കുന്നു എന്നതിന്‍റെ അടയാളമായി അവരുടെ സ്വന്തം കുരിശു അവര്‍ തന്നെ ചുമന്നു കൊണ്ടു പോകണം എന്ന് റോമാക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉപമാനം അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ അവര്‍ ദൈവത്തിനായി അവരെ സമര്‍പ്പിക്കുകയും യേശുവിന്‍റെ ശിഷ്യന്‍ ആയിരിക്കേണ്ടതിനായി ഏതു വിധേനയും കഷ്ടത അനുഭവിക്കുവാന്‍ സന്നദ്ധത ഉള്ളവന്‍ ആയിരിക്കുകയും വേണം. (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)