# ലൂക്കോസ് 09 പൊതു കുറിപ്പുകള്‍ # ഈ അധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍ ## “ദൈവരാജ്യം പ്രസംഗിക്കുവാന്‍ ഇവിടെ “ദൈവ രാജ്യം” എന്ന പദങ്ങള്‍ സൂചിപ്പിക്കുന്നത് എന്താണെന്ന് ഉറപ്പായി ആര്‍ക്കും അറിഞ്ഞുകൂടാ. ചിലര്‍ പറയുന്നത് അത് ഭൂമിയില്‍ ദൈവത്തിന്‍റെ ഭരണം ആകുന്നു എന്നാണ്, മറ്റു ചിലര്‍ പറയുന്നത് ഇത് സൂചിപ്പിക്കുന്നത് തന്‍റെ ജനത്തിന്‍റെ പാപത്തിനു വേണ്ടി യേശു പരിഹാരമായി മരിച്ചു എന്നുള്ള സുവിശേഷ സന്ദേശം ആകുന്നു എന്നാണ്. ഇത് എറ്റവും നന്നായി പരിഭാഷ ചെയ്യാവുന്നത് “ദൈവത്തിന്‍റെ രാജ്യത്തെ കുറിച്ച് പ്രസംഗിക്കുക” അല്ലെങ്കില്‍ ദൈവം എപ്രകാരം തന്നെ രാജാവായി പ്രദര്‍ശിപ്പിക്കുവാന്‍ പോകുന്നു എന്ന് അവരെ പഠിപ്പിക്കുക” എന്നിങ്ങനെ ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) ### ഏലിയാവ് ദൈവം യഹൂദന്മാര്‍ക്ക് വാഗ്ദത്തം ചെയ്തത് എന്തെന്നാല്‍, മശീഹ ആഗതന്‍ ആകുന്നതിനു മുന്‍പായി ഏലിയാവ് മടങ്ങി വരും എന്നായിരുന്നു, അതിനാല്‍ യേശു അത്ഭുതങ്ങള്‍ ചെയ്യുന്നതു കണ്ട ചില ആളുകള്‍ ചിന്തിച്ചത് യേശു ഏലിയാവ് ആകുന്നു എന്നാണ്. ([ലൂക്കോസ് 9:9](../../luk/09/09.md), [ലൂക്കോസ്9:19](../../luk/09/19.md)). എങ്കില്‍ തന്നെയും, യേശുവിനോട് സംഭാഷിക്കുന്നതിനായി ഏലിയാവ് ഭൂമിയിലേക്ക്‌ കടന്നു വന്നു (ലൂക്കോസ് [9:30](../../luk/09/30.md)). (കാണുക: [[rc://*/tw/dict/bible/kt/prophet]]ഉം [[rc://*/tw/dict/bible/kt/christ]]ഉം [[rc://*/tw/dict/bible/names/elijah]]ഉം) ## “ദൈവരാജ്യം” ദൈവരാജ്യം” എന്നുള്ള പദം ഈ അദ്ധ്യായത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് ഈ വാക്കുകള്‍ സംസാരിക്കുന്നതിനു ശേഷം ഉള്ളതായ ഭാവിയില്‍ ഉണ്ടാകുവാന്‍ പോകുന്നത് എന്ന അര്‍ത്ഥത്തില്‍ ആകുന്നു. (കാണുക: [[rc://*/tw/dict/bible/kt/kingdomofgod]]) ## മഹത്വം തിരുവെഴുത്ത് സാധാരണയായി ദൈവത്തിന്‍റെ മഹത്വത്തെ കുറിച്ച് പ്രസ്താവിക്കുന്നത് ശ്രേഷ്ഠമായ, പ്രഭാപൂര്‍ണ്ണമായ പ്രകാശം ആയിട്ടാണ്. ജനം ഈ പ്രകാശം കാണുമ്പോള്‍, അവര്‍ ഭയപ്പെട്ടിരുന്നു. ലൂക്കോസ് ഈ അധ്യായത്തില്‍ പ്രസ്താവിക്കുന്നത് യേശുവിന്‍റെ വസ്ത്രം ഈ മഹത്വപൂര്‍ണ്ണമായ വെളിച്ചത്തില്‍ കാണപ്പെട്ടതിനാല്‍ തന്‍റെ അനുഗാമികള്‍ക്ക് യേശു യഥാര്‍ത്ഥമായി ദൈവപുത്രന്‍ എന്ന് കാണുവാന്‍ സാധിക്കുന്നു. അതേസമയം, ദൈവം അവരോടു പറഞ്ഞത് യേശു തന്‍റെ പുത്രന്‍ ആകുന്നു എന്നാണ്‌. (കാണുക: [[rc://*/tw/dict/bible/kt/glory]]ഉം [[rc://*/tw/dict/bible/kt/fear]]ഉം) # ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വിഷമതകള്‍ ## അതിശയോക്തി ഒരു അതിശയോക്തി എന്നു പറയുന്നത് അസാധ്യമായ ഒന്നിനെ വിശദീകരിക്കുവാന്‍ വേണ്ടി പ്രത്യക്ഷമാകുന്ന ഒരു യഥാര്‍ത്ഥ പ്രസ്താവന ആകുന്നു. ഈ അധ്യായത്തില്‍ ഉള്ള ഒരു ഉദാഹരണം: “ആരെല്ലാം തങ്ങളുടെ ജീവനെ രക്ഷിക്കണം എന്ന് കരുതുന്നുവോ അവര്‍ക്ക് നഷ്ടമാകും, എന്നാല്‍ ആരെങ്കിലും എന്‍റെ നിമിത്തം തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അതിനെ നേടും.” ([ലൂക്കോസ് 9:24](../../luk/09/23.md)). ## “മനുഷ്യപുത്രന്‍” ഈ അധ്യായത്തില്‍ യേശു തന്നെ മനുഷ്യപുത്രന്‍ എന്ന് സൂചിപ്പിക്കുന്നു. (ലൂക്കോസ് [9:22](../../luk/09/22.md)). നിങ്ങളുടെ ഭാഷയില്‍ ജനം മറ്റുള്ള ആരെയെങ്കിലും കുറിച്ച് സംസാരിക്കുന്നതു പോലെ അവരവരെ കുറിച്ച് സംസാരിക്കുവാന്‍ അനുവദിക്കുന്നില്ലായിരിക്കും. (കാണുക: [[rc://*/tw/dict/bible/kt/sonofman]]ഉം [[rc://*/ta/man/translate/figs-123person]]ഉം) ## “പ്രാപിക്കുക” ഈ അധ്യായത്തില്‍ ഈ പദം നിരവധി പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട് കൂടാതെ വ്യത്യസ്ത അര്‍ത്ഥങ്ങള്‍ നല്‍കുന്നതായും കാണപ്പെടുന്നുണ്ട്. “ആരെങ്കിലും ഇതുപോലെ ഉള്ള ഒരു ശിശുവിനെ എന്‍റെ നാമത്തില്‍ കൈക്കൊള്ളുന്നു എങ്കില്‍, അവന്‍ എന്നെ കൈക്കൊള്ളുന്നു, ആരെങ്കിലും എന്നെ കൈക്കൊള്ളുന്നു എങ്കില്‍, അവന്‍ എന്നെ അയച്ചവനെയും കൈക്കൊള്ളുന്നു” ([ലൂക്കോസ്9:48](../../luk/09/48.md)), അവിടുന്ന് ശിശുവിനെ സേവിക്കുന്നതായ ആളുകളെ കുറിച്ച് സംസാരിക്കുന്നു. “അവിടെ ഉള്ള ജനം അവനെ സ്വീകരിച്ചില്ല” എന്ന് ലൂക്കോസ് പ്രസ്താവിക്കുമ്പോള്‍ (ലൂക്കോസ് [9:53](../../luk/09/53.md)), അദ്ദേഹം അര്‍ത്ഥമാക്കുന്നത് അവിടെ ഉള്ള ജനം യേശുവിനെ വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ല എന്നാണ്. (കാണുക: [[rc://*/tw/dict/bible/kt/believe]])