# The foxes have holes ... does not have anywhere he might lay his head യേശുവിന്‍റെ ശിഷ്യന്‍ ആകുവാന്‍ തക്കവിധം ആ മനുഷ്യനെ പഠിപ്പിക്കേണ്ടതിനു യേശു അവനോടു ഒരു പഴഞ്ചൊല്ല് പറഞ്ഞു പ്രതികരിക്കുന്നു. യേശു പ്രതിപാദിക്കുന്നത് എന്തെന്നാല്‍ ആ മനുഷ്യന്‍ യേശുവിനെ പിന്‍ഗമിക്കണം എങ്കില്‍, ആ മനുഷ്യന് ഒരു വീട് പോലും ഉണ്ടാവുകയില്ല. മറുപരിഭാഷ: കുറുനരികള്‍ക്കു കുഴികള്‍ ഉണ്ട് ... തല ചായ്പ്പാന്‍ സ്ഥലം ഇല്ല. ആയതിനാല്‍ നിനക്ക് ഒരു ഭവനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കരുത്” (കാണുക: [[rc://*/ta/man/translate/writing-proverbs]]ഉം [[rc://*/ta/man/translate/figs-explicit]]ഉം). # The foxes ഇവ ചെറു നായ്ക്കളെ പോലെ ഉള്ള കര മൃഗങ്ങള്‍ ആകുന്നു. അവ ഒരു ഗുഹയില്‍ അല്ലെങ്കില്‍ നിലത്തില്‍ ഉള്ള കുഴികളില്‍ ഉറങ്ങുന്നു. # the birds in the sky ആകാശത്തില്‍ പറക്കുന്ന പക്ഷികള്‍ # the Son of Man has ... his head യേശു തന്നെ കുറിച്ച് തൃതീയ പുരുഷനില്‍ സംസാരിക്കുന്നു. മറുപരിഭാഷ: “മനുഷ്യ പുത്രന്‍ ആയ, ഞാന്‍, ഉണ്ട് .... എന്‍റെ ശിരസ്സ്‌” (കാണുക: [[rc://*/ta/man/translate/figs-123person]]) # does not have anywhere he might lay his head തല ചായ്ക്കുവാന്‍ ഒരു ഇടവും ഇല്ല അല്ലെങ്കില്‍ “ഉറങ്ങുവാന്‍ ഒരിടവും ഇല്ല.” തനിക്കു ഒരു സ്ഥിരമായ ഭവനം ഇല്ല എന്നും ജനം തന്നെ സാധാരണയായി അവരോടു കൂടെ പാര്‍ക്കുവാനായി ക്ഷണിക്കുന്ന പതിവ് ഇല്ലെന്നും ഊന്നിപ്പറയുന്നതിനു വേണ്ടി യേശു അതിശയോക്തിയായി പ്രസ്താവിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-hyperbole]])