# He said to them യേശു പന്ത്രണ്ടു പേരോടും പറഞ്ഞു. അവര്‍ പുറപ്പെട്ടു പോകുന്നതിനു മുന്‍പായി ഇത് സംഭവിച്ചു എന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അവര്‍ പുറപ്പെട്ടു പോകുന്നതിനു മുന്‍പായി, യേശു അവരോടു പറഞ്ഞു” # Take nothing യാതൊന്നും അവരോടു കൂടെ എടുക്കുവാന്‍ പാടില്ല അല്ലെങ്കില്‍ “യാതൊന്നും നിങ്ങളോടു കൂടെ കൊണ്ടുവരുവാന്‍ പാടില്ല” # staff സമ നിരപ്പല്ലാത്ത സ്ഥലങ്ങളില്‍ കയറുവാനോ നടക്കുവാനോ വേണ്ടിവരുമ്പോള്‍ ആളുകള്‍ സന്തുലിതാവസ്ഥ പാലിക്കുവാനായിട്ടും, അക്രമികള്‍ക്കെതിരെ പ്രതിരോധത്തിനായിട്ടും ഉപയോഗിക്കുന്ന ഒരു വലിയ വടി # wallet യാത്രക്കാരന്‍ തന്‍റെ യാത്രക്കായി ആവശ്യമായ സാധനങ്ങള്‍ ചുമന്നു കൊണ്ട് പോകുന്നതായ ഒരു സഞ്ചി # bread ഇവിടെ ഇത് “ഭക്ഷണം” എന്നതിനുള്ള ഒരു പൊതുവായ സൂചിക ആയി ഉപയോഗിച്ചിരിക്കുന്നു.