# General Information: യേശു ഒരു മനുഷ്യന്‍റെ ചിന്തകളെ തന്‍റെ നല്ല അല്ലെങ്കില്‍ ദോഷം ആയ നിക്ഷേപം എന്ന് താരതമ്യം ചെയ്തു പറയുന്നു. ഒരു നല്ല മനുഷ്യന് നല്ല ചിന്തകള്‍ ഉള്ളപ്പോള്‍, താന്‍ നല്ല പ്രവര്‍ത്തികളില്‍ ഇടപെടുന്നു. ഒരു ദുഷ്ട മനുഷ്യന്‍ ദോഷകരം ആയ ചിന്തകളില്‍ ആയിരിക്കുമ്പോള്‍, താന്‍ ദോഷ പ്രവര്‍ത്തികളില്‍ ഇടപെടുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # The good man “നല്ലത്” എന്ന പദം ഇവിടെ അര്‍ത്ഥം നല്‍കുന്നത് നീതി അല്ലെങ്കില്‍ ധാര്‍മ്മികം എന്നാണ്. # good man “മനുഷ്യന്‍” എന്നുള്ള പദം സൂചിപ്പിക്കുന്നത് പുരുഷനോ സ്ത്രീയോ ആയ ഒരു വ്യക്തിയെ ആകുന്നു. മറുപരിഭാഷ: “നല്ല വ്യക്തി” (കാണുക: [[rc://*/ta/man/translate/figs-gendernotations]]) # the good treasure of his heart ഇവിടെ ഒരു വ്യക്തിയുടെ നല്ല ചിന്തകള്‍ എന്നുള്ളത് ആ വ്യക്തിയുടെ ഹൃദയത്തില്‍ സംഭരിച്ചു വെച്ചിരിക്കുന്ന നിക്ഷേപങ്ങള്‍ എന്നത് പോലെ ആകുന്നു, മാത്രമല്ല, “അവന്‍റെ ഹൃദയം” എന്നുള്ളത് ആ വ്യക്തിയുടെ ആന്തരിക വ്യക്തിത്വത്തെ സൂചിപ്പിക്കുന്നതും ആകുന്നു. മറുപരിഭാഷ: “അവന്‍റെ അന്തര്‍ഭാഗത്തിന്‍റെ ആഴത്തില്‍ താന്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന നല്ല കാര്യങ്ങള്‍” അല്ലെങ്കില്‍ “താന്‍ വളരെ അമൂല്യമായി കണക്കാക്കുന്ന നല്ല കാര്യങ്ങള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം) # produces what is good നന്മയായത് ഉളവാക്കുക എന്നാല്‍ നന്മ ആയതു പ്രവര്‍ത്തിക്കുക എന്നുള്ളതിനു ഉള്ള ഒരു ഉപമാനം ആകുന്നു. മറുപരിഭാഷ: “നന്മ എന്തോ അത് ചെയ്യുക” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the evil treasure ഇവിടെ ഒരു മനുഷ്യന്‍റെ ദുഷ്ട ചിന്തകളെ കുറിച്ച് പ്രസ്താവിക്കുന്നത് എന്തെന്നാല്‍, ആ വ്യക്തിയുടെ ഹൃദയത്തില്‍ ദോഷകരമായ കാര്യങ്ങള്‍ ശേഖരിച്ചു വെച്ചിരിക്കുന്നു എങ്കില്‍, “അവന്‍റെ ഹൃദയം” എന്നത് ആ മനുഷ്യന്‍റെ ആന്തരിക സ്വഭാവത്തെ പ്രദര്‍ശിപ്പിക്കുന്ന ഒരു ഉപമാനം ആകുന്നു. മറുപരിഭാഷ: “അവന്‍റെ അന്തര്‍ഭാഗത്ത് താന്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ദുഷിച്ച കാര്യങ്ങള്‍” അല്ലെങ്കില്‍ “താന്‍ വളരെ ആഗ്രഹത്തോടെ വിലമതിക്കുന്നതായ ദുഷിച്ച കാര്യങ്ങള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]) (കാണുക: [[rc://*/ta/man/translate/figs-metonymy]]) # out of the abundance of the heart his mouth speaks ഇവിടെ “ഹൃദയം” എന്നുള്ളത് ആ വ്യക്തിയുടെ മനസ്സിനെ അല്ലെങ്കില്‍ ആന്തരിക ഭാവത്തെ പ്രതിനിധീകരിക്കുന്നു. “അവന്‍റെ അധരം” എന്നുള്ളത് ആ വ്യക്തിയെ മുഴുവനുമായി പ്രതിനിധീകരിക്കുന്നതായി ഇരിക്കുന്നു. മറുപരിഭാഷ: “അവന്‍ തന്‍റെ ഹൃദയത്തില്‍ ചിന്തിക്കുന്നതു അവന്‍ തന്‍റെ അധരം കൊണ്ട് പ്രസ്താവിക്കുന്നതിനെ ബാധിക്കുന്നു” അല്ലെങ്കില്‍ “ഒരു വ്യക്തി തന്‍റെ ഉള്ളില്‍ എന്തിനു യഥാര്‍ത്ഥം ആയി മൂല്യം കല്‍പ്പിക്കുന്നുവോ അത് ഉറക്കെ പറയുവാന്‍ ഇടയാകും” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-synecdoche]]ഉം)