# General Information: തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നതായ പള്ളിയില്‍ ഉണ്ടായിരുന്ന ജനത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് യേശു, അവര്‍ക്ക് അറിയാവുന്നതായ പ്രവാചകന്മാരായ ഏലിയാവിനെ കുറിച്ചും എലീശയെ കുറിച്ചും പ്രസ്താവിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # But in truth I tell you ഞാന്‍ സത്യസന്ധമായി നിങ്ങളോട് പ്രസ്താവിക്കുന്നു. യേശു ഈ പദസഞ്ചയം ഉപയോഗിക്കുന്നത് തുടര്‍ന്ന് വരുവാന്‍ പോകുന്ന പ്രസ്താവനയുടെ പ്രാധാന്യം, യാഥാര്‍ത്ഥ്യം, കൃത്യത ആദിയായവയെ ഊന്നിപ്പറയുന്നതിനു വേണ്ടി ആകുന്നു. # widows വിധവമാര്‍ എന്നുള്ളത് ഭര്‍ത്താക്കന്മാര്‍ മരിച്ചു പോയതായ സ്ത്രീകള്‍ ആകുന്നു. # during the time of Elijah യേശു അഭിസംബോധന ചെയ്തു സംസാരിക്കുന്ന ജനത്തിനു ഏലിയാവ് ദൈവത്തിന്‍റെ പ്രവാചകന്മാരില്‍ ഒരുവന്‍ ആയിരുന്നു എന്ന് അറിയാമായിരുന്നു. നിങ്ങളുടെ വായനക്കാര്‍ക്ക് അത് അറിയുകയില്ല എങ്കില്‍, നിങ്ങള്‍ക്ക് ഈ അവ്യക്തം ആയ വിവരണം, UST യില്‍ ചെയ്തിരിക്കുന്ന വിധത്തില്‍ വ്യക്തമാക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “ഏലിയാവ് ഇസ്രായേലില്‍ പ്രവചിച്ചു കൊണ്ടിരിക്കുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-explicit]]) # when the sky was shut up ഇത് ഒരു ഉപമാനം ആകുന്നു. ആകാശത്തെ അടയ്ക്കപ്പെട്ട ഒരു മച്ചു പോലെ ചിത്രീകരിക്കുകയും, അതില്‍ നിന്നും മഴ പെയ്യാതിരിക്കുകയും ചെയ്യുന്നു. മറു പരിഭാഷ: “ആകാശത്ത് നിന്നും മഴ താഴേക്കു പെയ്യാതിരിക്കുമ്പോള്‍” അല്ലെങ്കില്‍ “ഒട്ടും തന്നെ മഴ ഇല്ലാതിരിക്കുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # a great famine ഭക്ഷണം ഒട്ടും തന്നെ ഇല്ലാതിരിക്കുന്ന ഒരു അവസ്ഥ. ക്ഷാമം എന്ന് പറയുന്നത് ജനത്തിനു ആവശ്യമായ ഭക്ഷണം ഉല്‍പ്പാദിപ്പിക്കാതെ ഇരിക്കുന്ന ഒരു ദീര്‍ഘ കാലയളവ്‌ ആകുന്നു.