# His winnowing fork is in his hand അവന്‍ ഒരു വീശുമുറം പിടിച്ചിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ അവന്‍ ഒരുക്കം ഉള്ളവന്‍ ആയിരിക്കുന്നത് കൊണ്ടാണ്. ഒരു കര്‍ഷകന്‍ പതിരില്‍ നിന്നും ധാന്യത്തെ വേര്‍തിരിക്കുന്നതിനു ഒരുങ്ങി ഇരിക്കുന്നതിനു സമാനമായി ക്രിസ്തു ജനത്തെ ന്യായം വിധിക്കുവാന്‍ വേണ്ടി വരുന്നു എന്ന് യോഹന്നാന്‍ പ്രസ്താവിക്കുന്നു. മറുപരിഭാഷ: “ഒരു കര്‍ഷകന്‍ തയ്യാറായി ഇരിക്കുന്നതു പോലെ അവിടുന്ന് ജനത്തെ ന്യായം വിധിക്കുവാന്‍ തയ്യാറായി കാണപ്പെടുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # winnowing fork ഈ ഉപകരണം പതിരില്‍ നിന്നും ധാന്യത്തെ വേര്‍തിരിക്കേണ്ടതിനായി ഗോതമ്പിനെ വായുവിലേക്ക് വീശി എറിയുവാനായി ഉപയോഗിക്കുന്ന ഒന്നാണ്. ഘനം കൂടിയ ധാന്യം തിരികെ താഴെ വീഴുമ്പോള്‍ അനാവശ്യമായ പതിര്‍ കാറ്റിനാല്‍ ദൂരേക്ക്‌ പറന്നു പോകുന്നു. ഇത് ഒരു തരം നീണ്ട മുള്ളുകള്‍ പോലെ ഉള്ള ഒരു ഉപകരണം ആകുന്നു. # to thoroughly clear off his threshing floor മെതിക്കളം എന്ന് പറയുന്ന സ്ഥലം മെതിക്കുന്നതിനു തയ്യാറായി ഗോതമ്പ് ശേഖരിച്ചു വെച്ചിരിക്കുന്ന സ്ഥലം ആകുന്നു. കളം “വൃത്തി ആക്കുക” എന്നാല്‍ ധാന്യം മെതിക്കുന്നത് അവസാനിപ്പിക്കുക എന്നുള്ളതാണ്. മറു പരിഭാഷ: “തന്‍റെ ധാന്യം മെതിക്കുന്നത് അവസാനിപ്പിക്കുക” # to gather the wheat ഗോതമ്പ് എന്നുള്ളത് ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യപ്പെടുന്ന സ്വീകാര്യമായ കൊയ്ത്തു ആകുന്നു. # he will burn up the chaff പതിര് ഒന്നിനും ഉപയോഗപ്രദം ആയ വസ്തുവല്ല, ആയതിനാല്‍ ജനം അതിനെ കത്തിച്ചു കളയുന്നു.