# to be baptized by him ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “യോഹന്നാന്‍ അവരെ സ്നാനപ്പെടുത്തേണ്ടതിനു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # You offspring of vipers ഇത് ഒരു ഉപമാനം ആകുന്നു. ഇവിടെ “സന്തതി” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് “സ്വഭാവ വിശേഷത ഉണ്ടാകുക” എന്നാണ്. സര്‍പ്പങ്ങള്‍ എന്നത് കൊടിയ വിഷം നിറഞ്ഞ പാമ്പുകള്‍ ആകുന്നു അത് തിന്മയെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “വിഷമുള്ള പാമ്പുകളെപോലെ തിന്മയുള്ള നിങ്ങള്‍” അല്ലെങ്കില്‍ “വിഷമുള്ള പാമ്പുകള്‍ പോലെ ഉള്ള നിങ്ങള്‍, ദോഷം ഉള്ളവര്‍ ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # Who warned you to run away from the wrath that is coming? അവന്‍ അവരില്‍ നിന്നും വാസ്തവമായി ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. അവരെ യോഹന്നാന്‍ ശാസിക്കുവാന്‍ ഇടയായത് എന്തുകൊണ്ടെന്നാല്‍, ദൈവം അവരെ ശിക്ഷിക്കാതെ ഇരിപ്പാനായി അവരെ സ്നാനപ്പെടുത്തണം എന്ന് അവര്‍ അവനോടു അഭ്യര്‍ഥിച്ചു, എന്നാല്‍ അവര്‍ പാപം ചെയ്യുന്നത് നിര്‍ത്തുവാന്‍ ആഗ്രഹിച്ചിരുന്നില്ല. മറുപരിഭാഷ: “ഇതുപോലെ നിങ്ങള്‍ക്ക് ദൈവത്തിന്‍റെ കോപത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ സാദ്ധ്യമല്ല!” അല്ലെങ്കില്‍ “നിങ്ങള്‍ സ്നാനം സ്വീകരിച്ചതു കൊണ്ട് മാത്രം ദൈവത്തിന്‍റെ കോപത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയുകയില്ല!” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # from the wrath that is coming “ക്രോധം” എന്നുള്ള പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്‍റെ ശിക്ഷയെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ് എന്തുകൊണ്ടെന്നാല്‍ തന്‍റെ ക്രോധം അതിനെ അനുധാവനം ചെയ്യുന്നു. മറു പരിഭാഷ: “ദൈവം അയക്കുന്നതായ ശിക്ഷയില്‍ നിന്ന്” അല്ലെങ്കില്‍ “പ്രാവര്‍ത്തികം ആക്കുവാന്‍ പോകുന്നതായ ദൈവ കോപത്തില്‍ നിന്നും” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)