# മുഖവുര ലൂക്കോസ് 01 പൊതു കുറിപ്പുകള്‍ ## ഘടനയും രൂപീകരണവും വായന സുഗമം ആക്കുവാന്‍ വേണ്ടി ചില പരിഭാഷകളില്‍ പദ്യത്തിന്‍റെ ഓരോ വരികളും ശേഷം വചന ഭാഗത്തിന്‍റെ വലത്തെ അറ്റം ചേര്‍ത്ത് ക്രമീകരിക്കാറുണ്ട്. ULTയില്‍ 1:46-55, 68-79 വരെയുള്ള പദ്യഭാഗത്തെ ഇപ്രകാരം ചെയ്തിരിക്കുന്നു. ## ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍ ### “അവന്‍ യോഹന്നാന്‍ എന്ന് വിളിക്കപ്പെടും” പൂര്‍വ്വ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉള്ള ഭൂരിഭാഗം ജനങ്ങളും കുഞ്ഞിനു അവരുടെ കുടുംബങ്ങളില്‍ ഉള്ള ആരുടെ എങ്കിലും ഒരാളുടെ പേര് നല്‍കുന്നത് പതിവാണ്. എലിസബത്തും സെഖര്യാവും അവരുടെ മകന് യോഹന്നാന്‍ എന്ന് പേര് നല്‍കിയപ്പോള്‍ ജനം ആശ്ച്ചര്യപ്പെടുവാന്‍ ഇടയായി, എന്തുകൊണ്ടെന്നാല്‍ അവരുടെ കുടുംബത്തില്‍ ആ പേരില്‍ ഉള്ള ആരും തന്നെ ഇല്ലായിരുന്നു. ## ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പദപ്രയോഗങ്ങള്‍ ലൂക്കോസിന്‍റെ ഭാഷ ലളിതവും നേരിട്ടുള്ളതും ആയിരിക്കുന്നു. അദ്ദേഹം ധാരാളം അലങ്കാര പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നില്ല.