# to shine വെളിച്ചം എന്നുള്ളത് സാധാരണയായി സത്യത്തെ സൂചിപ്പിക്കുന്ന ഒരു ഉപമാനം ആകുന്നു. ഇവിടെ, രക്ഷകന്‍ നല്‍കുന്നതായ ആത്മീയ സത്യം എന്നുള്ളത് ഭൂമിയുടെ മേല്‍ പ്രകാശം പരത്തുന്ന ഒരു സൂര്യോദയം പോലെ ആയിരിക്കുന്നു എന്ന് പ്രസ്താവിക്കപ്പെട്ടിരിക്കുന്നു (വാക്യം 78). (കാണുക: [[rc://*/ta/man/translate/figs-metaphor]]) # to shine അറിവ് നല്‍കുക അല്ലെങ്കില്‍ “ആത്മീയ പ്രകാശം നല്‍കുക” # those who sit in darkness അന്ധകാരം എന്നുള്ളത് ഇവിടെ ആത്മീയ സത്യത്തിന്‍റെ അഭാവത്തെ സൂചിപ്പിക്കുന്ന ഒരു ഉപമാനം ആകുന്നു. ഇവിടെ, ആത്മീയ സത്യം ഇല്ലാതിരിക്കുന്ന ജനത്തെ സംബന്ധിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവര്‍ അന്ധകാരത്തില്‍ കഴിയുന്നവര്‍ എന്നാണ്. മറുപരിഭാഷ: “സത്യത്തെ അറിയാത്തതായ ജനം” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # in darkness and in the shadow of death ഈ രണ്ട് പദസഞ്ചയങ്ങളും ദൈവം അവര്‍ക്ക് കരുണ കാണിക്കുന്നതിന് മുന്‍പ് ജനം എപ്രകാരം ഉള്ള ആഴമേറിയ ആത്മീയ അന്ധകാരത്തില്‍ ആയിരുന്നു എന്നുള്ളതിനെ ഊന്നല്‍ നല്‍കുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-doublet]]) # in the shadow of death നിഴല്‍ എന്നുള്ളത് സാധാരണയായി സംഭവിക്കുവാന്‍ പോകുന്ന എന്തോ ഒരു കാര്യത്തെ പ്രതിനിധീകരിക്കുന്നതായി ഇരിക്കുന്നു. ഇവിടെ, മരണത്തോട് സമീപിക്കുന്നതിനെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “മരണാസന്നരായ ആളുകള്‍” (കാണുക: [[rc://*/ta/man/translate/figs-idiom]]) # to guide our feet into the path of peace ഇവിടെ “വഴികാട്ടുക” എന്നുള്ളത് ഉപദേശിക്കുക എന്നുള്ളതിനുള്ള ഒരു ഉപമാനവും, “സമാധാന മാര്‍ഗ്ഗം” എന്നുള്ളത് ദൈവവുമായി സമാധാനത്തില്‍ ജീവിക്കുക എന്നതിന് ഉള്ള ഒരു ഉപമാനവും ആകുന്നു. “നമ്മുടെ കാലടികള്‍” എന്നുള്ള പദസഞ്ചയം ഒരു മുഴുവന്‍ വ്യക്തിയെ പ്രതിനിധീകരിക്കുന്ന ഒരു ഉപലക്ഷണാലങ്കാരം ആകുന്നു. മറു പരിഭാഷ: “ദൈവവുമായി സമാധാനത്തില്‍ ജീവിക്കുന്നത് എപ്രകാരം എന്ന് ഞങ്ങളെ പഠിപ്പിക്കണമെ” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-synecdoche]]ഉം)