# യോഹന്നാൻ 18 പൊതു നിരീക്ഷണങ്ങള്‍ ## ഘടനയും വിന്യാസവും 14-ആം വാക്യം പറയുന്നു, “ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതാണ് നല്ലതെന്ന യഹൂദന്മാർക്ക് ഉപദേശം നൽകിയത് കയ്യഫാസാണ്.” എന്ത് കൊണ്ടാണ് കയ്യാഫാസ് യേശുവിനെ പിടികൂടിയതെന്ന് വായനക്കാര്‍ മനസ്സിലാക്കുന്നതിനാണ് ഗ്രന്ഥകാരന്‍ ഇക്കാര്യം പറയുന്നത്. ഈ വാക്കുകൾ അനന്വവാക്യത്തില്‍ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. (കാണുക: [[rc://*/ta/man/translate/writing-background]]) ## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ ### ""ആരെയും വധിക്കുന്നത് ഞങ്ങൾക്ക് അനുവദനീയമല്ല"" കുറ്റവാളികളെ കൊല്ലാൻ റോമൻ സർക്കാർ യഹൂദന്മാരെ അനുവദിച്ചില്ല, അതിനാൽ യഹൂദന്മാർ അവനെ കൊല്ലാൻ ഗവർണറായ പീലാത്തോസിനോട് ആവശ്യപ്പെടണം ([യോഹന്നാൻ 18:31] (../../jhn/18/31.md). ### യേശുവിന്‍റെ രാജ്യം തന്‍റെ രാജ്യം ലൌകികമല്ലയെന്ന് പീലാത്തൊസിനോട് പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത് എന്തെന്ന് ആർക്കും ഉറപ്പില്ല ([യോഹന്നാൻ 18:36] (../../jhn/18/36.md)). ചില ആളുകൾ കരുതുന്നത്, യേശു അർത്ഥമാക്കുന്നത് അവന്‍റെ രാജ്യം ആത്മീയമാണെന്നുമാണ് ഈ ഭൂമിയിൽ അവന് പ്രത്യക്ഷമായ ഒരു രാജ്യമില്ലെന്നും, മറ്റു ചിലർ കരുതുന്നത്, യേശു ഉദ്ദേശിച്ചത് തന്‍റെ രാജ്യം മറ്റ് രാജാക്കന്മാർ ബലപ്രയോഗത്തിലൂടെ നിർമ്മിക്കുന്ന രീതിയല്ല. ""ഈ ലോകത്തിൽ നിന്നുള്ളതല്ല"" എന്ന വാക്കുകൾ ""ഈ സ്ഥലത്തുനിന്നുള്ളതല്ല"" അല്ലെങ്കിൽ ""മറ്റൊരു സ്ഥലത്തുനിന്നുള്ളതാണ്"" എന്ന് വിവർത്തനം ചെയ്യാൻ കഴിയും. ### യഹൂദന്മാരുടെ രാജാവായ യേശു രാജാവാണോ എന്ന് പീലാത്തോസ് ചോദിച്ചപ്പോൾ യഹൂദന്മാർ ([യോഹന്നാൻ 18:33] (../../jhn/18/32.md)), യഹൂദയെ ഭരിക്കാൻ റോമാക്കാർ അനുവദിച്ചിരുന്ന ഹെരോദാരാജാവിനെപ്പോലെയാണെന്ന് യേശു അവകാശപ്പെടുന്നുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്. യഹൂദന്മാരുടെ രാജാവിനെ മോചിപ്പിക്കണോ എന്ന് അദ്ദേഹം ജനക്കൂട്ടത്തോട് ചോദിച്ചപ്പോൾ ([യോഹന്നാൻ 18:39] (../../jhn/18/38.md)) റോമാക്കാരും യഹൂദരും അന്യോന്യം വെറുത്തിരുന്നതിനാൽ അദ്ദേഹം യഹൂദന്മാരെ പരിഹസിക്കുന്നു.. യേശുവിനെ ഒരു രാജാവാണെന്ന് അവൻ കരുതിയിട്ടില്ലാത്തതിനാൽ അവൻ യേശുവിനെ പരിഹസിക്കുകയും ചെയ്തു (കാണുക: [[rc://*/ta/man/translate/figs-irony]])