# General Information: “നിങ്ങള്‍” എന്നുള്ള പദം ഇവിടെ ബഹുവചനവും യാക്കോബ് ഇത് എഴുതുന്ന ചിതറി പാര്‍ക്കുന്നതായ വിശ്വാസികളെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # Come close to God ഇവിടെ അടുത്തു വരിക എന്നുള്ള ആശയം ദൈവത്തോടു നിഷ്കളങ്കരും തുറന്നവരും ആയിരിക്കുക എന്നുള്ളതിന് നിലകൊള്ളുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # Cleanse your hands, you sinners, and purify your hearts, you double-minded ഇവ ഒന്നിനോട് ഒന്ന് സമാന്തരമായി കാണപ്പെടുന്ന രണ്ടു പദസഞ്ചയങ്ങള്‍ ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-parallelism]]) # Cleanse your hands ഈ പദപ്രയോഗം ജനത്തോടു അനീതി ആയുള്ള പ്രവര്‍ത്തികള്‍ക്ക് പകരമായി നീതിയുള്ള പ്രവര്‍ത്തികള്‍ ചെയ്യണം എന്നുള്ള ഒരു കല്‍പ്പന ആകുന്നു. മറു പരിഭാഷ: ദൈവത്തെ ബഹുമാനിക്കുന്ന തരത്തില്‍ ഉള്ള രീതിയില്‍ പ്രതികരിക്കുക” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # purify your hearts ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ഒരു വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നിങ്ങളുടെ ചിന്തകളെയും ഭാവങ്ങളെയും നീതിപൂര്‍വ്വം ആക്കുക” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # double-minded “ഇരു മനസ്സുള്ളവന്‍” എന്നുള്ള പദം സൂചിപ്പിക്കുന്നത് എന്തിനെയെങ്കിലും കുറിച്ച് ഒരു ഉറച്ച തീരുമാനം എടുക്കുവാന്‍ കഴിയാത്ത വ്യക്തിയെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ഇരു മനസ്സുള്ള ജനം” അല്ലെങ്കില്‍ “ദൈവത്തെ അനുസരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാന്‍ കഴിയാത്ത ജനം” (കാണുക: [[rc://*/ta/man/translate/figs-metaphor]])