# എബ്രായര്‍ 12 പൊതു കുറിപ്പുകള്‍ ## ഘടനയും രൂപീകരണവും മൂല്യത ഉള്ള അച്ചടക്കത്തെ കുറിച്ച് പ്രതിപാദിച്ച ശേഷം ഗ്രന്ഥകാരന്‍ പ്രബോധനങ്ങളുടെ ഒരു പരമ്പര ആരംഭിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/exhort]]) ചില പരിഭാഷകളില്‍ പദ്യത്തിന്‍റെ ഓരോ വരിയും സുഗമമായ വായനാര്‍ത്ഥം വചന ഭാഗത്തിന്‍റെ വലത്തെ ഭാഗം ചേര്‍ത്തു ക്രമീകരിച്ചിരിക്കുന്നു. 12:5-6ല്‍, പഴയ നിയമത്തില്‍ നിന്നുള്ള പദങ്ങള്‍ പദ്യമായി ക്രമീകരിച്ചിരിക്കുന്നു. ## ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍ ### അച്ചടക്കം ദൈവം തന്‍റെ ജനം നീതി ആയുള്ളതു ചെയ്യണം എന്ന് ആവശ്യപ്പെടുന്നു. അവര്‍ തെറ്റു ചെയ്യുമ്പോള്‍ അവിടുന്ന് അത് ശരിയാക്കുകയോ അല്ലെങ്കില്‍ ശിക്ഷിക്കുകയോ ചെയ്യുന്നു. അവിടുന്ന് ഇത് ചെയ്യുന്നത് ലൌകീക പിതാക്കന്മാര്‍ അവര്‍ സ്നേഹിക്കുന്ന കുഞ്ഞുങ്ങളെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന രീതിയില്‍ തന്നെ ആകുന്നു. (കാണുക: [[rc://*/tw/dict/bible/kt/discipline]])