# let us approach ഇവിടെ “സമീപിക്കുക” എന്നുള്ളത് ദൈവത്തെ ആരാധിക്കുക എന്നുള്ളതിന് നിലകൊള്ളുന്നു, എങ്ങനെ എന്നാല്‍ ഒരു പുരോഹിതന്‍ ദൈവത്തിന്‍റെ യാഗപീഠം വരെയും അടുത്ത് ചെന്നിട്ടു അവിടുത്തെക്കായി മൃഗങ്ങളെ യാഗാര്‍പ്പണം ചെയ്യുന്ന വിധത്തില്‍ (കാണുക: [[rc://*/ta/man/translate/figs-metonymy]]) # with true hearts വിശ്വസ്തത ഉള്ള ഹൃദയങ്ങള്‍ അല്ലെങ്കില്‍ “സത്യസന്ധത ഉള്ള ഹൃദയങ്ങളോടു കൂടെ.” ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് വിശ്വാസികളുടെ ശ്രേഷ്ടമായ തീരുമാനത്തിനും ചിന്താഗതിക്കും ആയി നില്‍ക്കുന്നു. മറു പരിഭാഷ: “ആത്മാര്‍ത്ഥതയോടു കൂടെ അല്ലെങ്കില്‍ “ആത്മാര്‍ത്ഥമായി” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # in the full assurance of faith ഉറപ്പേറിയ വിശ്വാസത്തോടു കൂടെ അല്ലെങ്കില്‍ “യേശുവില്‍ സമ്പൂര്‍ണ്ണമായി ആശ്രയിച്ചു കൊണ്ട്” # having our hearts sprinkled clean ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അവിടുന്ന് നമ്മുടെ ഹൃദയങ്ങളെ തന്‍റെ രക്തത്താല്‍ ശുദ്ധീകരിച്ചു കൊണ്ടതു പോലെ” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # hearts sprinkled clean ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് മന:സാക്ഷി, ശരിയും തെറ്റും തമ്മില്‍ ഉള്ള ബോധവല്‍ക്കരണം ആദിയായവയ്ക്കുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. ശുദ്ധീകരിക്കപ്പെട്ടവന്‍ ആകുക എന്നുള്ളത് പാപം ക്ഷമിക്കപ്പെട്ടവര്‍ ആയി തീരുകയും നീതിമാന്‍ എന്ന പദവി നല്‍കപ്പെടുകയും ചെയ്യുക എന്നുള്ളതിന്‍റെ ഒരു ഉപമാനം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം) # sprinkled തളിക്കല്‍ എന്നുള്ളത് പുരോഹിതന്മാര്‍ ചെയ്യുന്ന ഒരു പ്രതീക നടപടിയായി ഉടമ്പടി നിമിത്തം ഉള്ള പ്രയോജനങ്ങള്‍ ജനത്തിനും വസ്തുക്കള്‍ക്കും ലഭ്യം ആക്കുന്നത് ആകുന്നു. ഇത് നിങ്ങള്‍ [എബ്രായര്‍ 9:19](../09/19.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/translate-symaction]]) # having our bodies washed with pure water ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “അവിടുന്ന് നമ്മുടെ ശരീരങ്ങളെ ശുദ്ധ ജലത്താല്‍ കഴുകിയത് പോലെ” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # our bodies washed with pure water പരിഭാഷകന്‍ ഈ പദസഞ്ചയത്തെ ക്രിസ്തീയ സ്നാനത്തെ സൂചിപ്പിക്കുന്നതായി ഗ്രഹിക്കുക ആണെങ്കില്‍, “ജലം” എന്നുള്ളത് അക്ഷരീകമായ ഒന്നായിരിക്കും, ആലങ്കാരികമായത് അല്ല. എന്നാല്‍ ജലം എന്നത് അക്ഷരീകമായി എടുത്താല്‍, “ശുദ്ധമായ” എന്നുള്ളത് അലങ്കാരികം ആയിരിക്കും, സ്നാനം എന്നത് ആത്മീക ശുദ്ധിയെ സാധ്യമാക്കി തീര്‍ക്കുന്നതായി സൂചിപ്പിച്ചു കൊണ്ട് നിലകൊള്ളുന്നു. “കഴുകല്‍” എന്നുള്ളത് വിശ്വാസി ദൈവത്തിനു സ്വീകാര്യന്‍ ആയി തീര്‍ന്നിരിക്കുന്നു എന്നതിനെ കാണിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)