# For this reason അനന്തരഫലം എന്നവണ്ണം അല്ലെങ്കില്‍ “ഇത് നിമിത്തം ആയി” # he is the mediator of a new covenant ഇത് അര്‍ത്ഥം നല്‍കുന്നത് ക്രിസ്തു ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ പുതിയ ഉടമ്പടി ഉളവാകുവാന്‍ ഇടവരുത്തി എന്നാണ്. # first covenant [എബ്രായര്‍ 8:7](../08/07.md)ല്‍ നിങ്ങള്‍ ഇത് എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. # to free those under the first covenant from their sins ആദ്യത്തെ ഉടമ്പടിയുടെ കീഴില്‍ ആയിരുന്നവരുടെ പാപങ്ങളെ നീക്കം ചെയ്യുവാന്‍ വേണ്ടി. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇവിടെ “അവരുടെ പാപങ്ങള്‍” എന്നുള്ളത് അവരുടെ പാപങ്ങള്‍ നിമിത്തം ഉള്ള കുറ്റം എന്നതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “ആദ്യത്തെ ഉടമ്പടിയുടെ കീഴില്‍ ആയിരുന്നവരുടെ കുറ്റത്തെ നീക്കിക്കളയുവാന്‍ വേണ്ടി” 2)ഇവിടെ “അവരുടെ പാപങ്ങള്‍” എന്നുള്ളത് അവരുടെ പാപങ്ങള്‍ക്ക് വേണ്ടി ഉള്ള ശിക്ഷ എന്നുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “ആദ്യത്തെ ഉടമ്പടിയുടെ കീഴില്‍ ആയിരുന്നവരുടെ പാപങ്ങളുടെ ശിക്ഷാവിധി നീക്കം ചെയ്യേണ്ടതിനായി” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # those who are called ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം തന്‍റെ മക്കളായി തീരേണ്ടതിനു തിരഞ്ഞെടുക്കപ്പെട്ടവര്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # inheritance വിശ്വാസികള്‍ക്ക് ദൈവം വാഗ്ദത്തം ചെയ്തവയെ പ്രാപിക്കുക എന്നുള്ളതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഒരു കുടുംബാംഗത്തിന്‍റെ പക്കല്‍ നിന്നും സ്വത്തും സമ്പത്തും അവകാശമാക്കുന്നതിനെ സാമ്യം ചെയ്തു കൊണ്ടാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])