# എബ്രായര്‍ 02 പൊതു കുറിപ്പുകള്‍ ## ഘടനയും രൂപീകരണവും ഈ അദ്ധ്യായം യേശു സകല യിസ്രായേല്യരില്‍ വെച്ചും മഹാന്‍ ആയ മോശയെക്കാളും ശ്രേഷ്ഠന്‍ എന്നുള്ളതിനെ കുറിച്ചുള്ളതു ആകുന്നു. ചില പരിഭാഷകള്‍ വചന ഭാഗത്തെക്കാള്‍ പദ്യത്തിന്‍റെ ഓരോ വരികളെയും വായനയുടെ സുഗമം പരിഗണിച്ചു വലത്തെ അറ്റം ചേര്‍ത്തു ക്രമീകരിച്ചിരിക്കുന്നു. ULT യില്‍ പഴയ നിയമ ഭാഗത്ത് നിന്നുള്ള പദ്യ ഭാഗത്ത് 2:6-8,12-13ല്‍, അപ്രകാരം ചെയ്തിരിക്കുന്നു. ### ഈ അധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍ ### സഹോദരന്മാര്‍ ഗ്രന്ഥകാരന്‍ “സഹോദരന്മാര്‍” എന്നുള്ള പദം ഉപയോഗിച്ചിരിക്കുന്നത് യഹൂദന്മാരായി വളര്‍ന്നു വന്ന ക്രിസ്ത്യാനികളെ സൂചിപ്പിക്കുവാന്‍ വേണ്ടി ആയിരിക്കാം.