# Connecting Statement: ഒരു സത്യത്തെ വിശദീകരിക്കുവാന്‍ വേണ്ടി പൌലോസ് ഒരു കഥ പറയുവാന്‍ തുടങ്ങുന്നു- അതായത് ന്യായപ്രമാണവും കൃപയും ഒരുമിച്ചു നിലകൊള്ളുവാന്‍ സാധ്യം അല്ല. # These things may be interpreted as an allegory രണ്ടു പുത്രന്മാരുടെ ഈ കഥ ഞാന്‍ നിങ്ങളോട് ഇപ്പോള്‍ പറയുവാന്‍ പോകുന്ന കാര്യത്തിന്‍റെ ഒരു ചിത്രം പോലെ ഉള്ളത് ആകുന്നു # as an allegory ഒരു “ദൃഷ്ടാന്ത കഥ” എന്നുള്ളത് അതില്‍ വരുന്ന വ്യക്തികളും വസ്തുക്കളും വേറെ കാര്യങ്ങളെ പ്രതിനിധീകരിക്കുന്നതായ ഒരു കഥ ആകുന്നു. പൌലോസിന്‍റെ ദൃഷ്ടാന്ത കഥയില്‍, [ഗലാത്യര്‍ 4:22](../04/21.md) ല്‍ കാണപ്പെടുന്ന രണ്ടു സ്ത്രീകള്‍ രണ്ടു ഉടമ്പടികളെ പ്രതിനിധീകരിക്കുന്നു. # women represent സ്ത്രീകള്‍ ഒരു ചിത്രം ആകുന്നു # Mount Sinai സീനായി മല എന്നത് യിസ്രായേല്‍ ജനതയ്ക്ക് മോശെ നല്‍കിയിരുന്നതായ ന്യായപ്രമാണത്തിനു ഉള്ള ഒരു ഉപലക്ഷണാലങ്കാരം ആയി ഇവിടെ കാണപ്പെടുന്നു. മറു പരിഭാഷ: “സീനായ് മല, മോശെ യിസ്രായേല്‍ മക്കള്‍ക്ക്‌ ന്യായപ്രമാണം കൊടുത്തതായ സ്ഥലം” (കാണുക: [[rc://*/ta/man/translate/figs-synecdoche]]) # she gives birth to children who are slaves പൌലോസ് ന്യായപ്രമാണത്തെ ഒരു വ്യക്തിയെ എന്നപോലെ പരിഗണിക്കുന്നു. മറു പരിഭാഷ: “ഈ ഉടമ്പടിയുടെ കീഴില്‍ ഉള്ള ആളുകള്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ നിയമിക്കപ്പെട്ട അടിമകളെ പോലെ ഇരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-personification]]ഉം)