# General Information: ഒനെസിമോസ് കൊലോസ്സ്യയിലെ ഫിലെമോന്‍റെ ഒരു അടിമ ആയിരുന്നു. താന്‍ ഫിലെമോന്‍റെ പക്കല്‍ നിന്നും പണം മോഷ്ടിച്ചിട്ട് റോമിലേക്ക് ഓടിപ്പോകുകയും അവിടെ വെച്ച് താന്‍ പൌലോസിന്‍റെ ശുശ്രൂഷയാല്‍ ഒരു ക്രിസ്ത്യാനിയായി തീരുകയും ചെയ്തു. ഇപ്പോള്‍ തിഹിക്കൊസും ഒനെസിമോസും കൂടെ ചേര്‍ന്നു പൌലോസിന്‍റെ കത്ത് കൊലോസ്സ്യയിലേക്ക് കൊണ്ട് വരുന്നു. # Connecting Statement: പൌലോസ് ചില പ്രത്യേക വ്യക്തികളെ കുറിച്ച് ഉള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതു പോലെ തന്നെ വ്യക്തിപരമായി ചിലരില്‍ നിന്നും ചിലര്‍ക്കായും വന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് പരിസമാപ്തി കുറിക്കുന്നു. # the things concerning me എനിക്കു സംഭവിച്ചു കൊണ്ടിരിക്കുന്നത് ആയ സകലവും # fellow slave കൂട്ട് ദാസന്‍ ആയ. പൌലോസ് ഒരു സ്വതന്ത്രന്‍ ആയ വ്യക്തി ആയിരിക്കുമ്പോള്‍ തന്നെ, താന്‍ തന്നെ കുറിച്ച് കാണുന്നത് ക്രിസ്തുവിന്‍റെ ഒരു ദാസന്‍ ആയും തിഹിക്കൊസിനെ ഒരു സഹ ദാസന്‍ ആയും ആണ്.