# അപ്പോസ്തല പ്രവര്‍ത്തികള്‍ 19 ## ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍ ### സ്നാനം ജനം അവരുടെ പാപങ്ങള്‍ നിമിത്തം പശ്ചാത്തപിക്കുന്നു എന്ന് കാണിക്കുവാനായി യോഹന്നാന്‍ സ്നാനം നല്‍കി. യേശുവിന്‍റെ അനുയായികള്‍ യേശുവിനെ പിന്‍ഗമിക്കുവാന്‍ ആഗ്രഹിക്കുന്ന ജനത്തിനു സ്നാനം നല്‍കി . ### ഡയാനയുടെ ക്ഷേത്രം ഡയാനയുടെ ക്ഷേത്രം എഫെസോസ് പട്ടണത്തിലെ വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. ഈ ക്ഷേത്രം കാണുവാനായി ധാരാളം ജനങ്ങള്‍ വന്നിരുന്നു, അവര്‍ ഡയാന ദേവിയുടെ ബിംബങ്ങള്‍ അവിടെ ആയിരിക്കുമ്പോള്‍ വാങ്ങുമായിരുന്നു. ഡയാനയുടെ ബിംബങ്ങള്‍ വില്‍ക്കുന്നവര്‍ ഭയപ്പെട്ടിരുന്നത് ജനങ്ങള്‍ ഡയാന യഥാര്‍ത്ഥ ദേവി ആണെന്ന് വിശ്വസിച്ചില്ലെങ്കില്‍, അവര്‍ ആ ബിംബം വാങ്ങി പണം തരുകയില്ല എന്നായിരുന്നു.