# Now “ഇപ്പോള്‍” എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന കഥയില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഇവിടെ ലൂക്കോസ് ബെരോവയിലെ ആളുകളെക്കുറിച്ചുള്ള പശ്ചാത്തല വിവരണം പറയുന്നത് അവര്‍ എപ്രകാരം പൌലോസിനെ ശ്രവിക്കുവാന്‍ സന്നദ്ധം ആയിരുന്നുവെന്നും താന്‍ പറയുന്നത് അങ്ങനെ തന്നെയോ എന്ന് പരിശോധിക്കുന്നവരും ആയിരുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/writing-background]]) # these people were more noble ഈ “കുലീനരായ” ആളുകള്‍ കൂടുതല്‍ കാര്യക്ഷമമായ നിലയില്‍ പുതിയ ആശയങ്ങളെക്കുറിച്ചു മറ്റുള്ള ആളുകളേക്കാള്‍ ചിന്തിക്കുന്നവര്‍ ആയിരുന്നു. മറുപരിഭാഷ: “കൂടുതല്‍ തുറന്ന മനസ്സ് ഉള്ളവര്‍” അല്ലെങ്കില്‍ “കൂടുതലായി ശ്രദ്ധിക്കുവാന്‍ മനസ്സുള്ളവര്‍” # received the word ഇവിടെ “വാക്ക്” എന്നുള്ളത് ഒരു ഉപദേശത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഉപദേശത്തെ ശ്രദ്ധിച്ചു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # with all readiness of mind ഈ ബെരോവക്കാര്‍ തിരുവെഴുത്തുകളെ കുറിച്ചുള്ള പൌലോസിന്‍റെ ഉപദേശങ്ങളെ താത്പര്യപൂര്‍വ്വം പരിശോധിക്കുവാന്‍ ഒരുക്കം ഉള്ളവര്‍ ആയിരുന്നു. # examining the scriptures daily അനുദിനവും തിരുവെഴുത്തുകളെ ശ്രദ്ധാപൂര്‍വ്വം വായിക്കുകയും വിലയിരുത്തുകയും ചെയ്യുക # these things were so പൌലോസ് പറഞ്ഞിരുന്ന വസ്തുതകള്‍ സത്യം ആയിരുന്നു.