# General Information: ഇവിടെ “അവന്‍” എന്നും “അവനെ” എന്നും ഉള്ള പദങ്ങള്‍ പൌലോസിനെ സൂചിപ്പിക്കുന്നു. # persuaded the crowds അവര്‍ ജനത്തോടു എന്തു ചെയ്യുവാന്‍ പ്രേരിപ്പിച്ചു എന്നുള്ളത് വ്യക്തമാക്കുന്നത് വളരെ പ്രയോജനകരം ആയിരിക്കും. മറുപരിഭാഷ: “ജനം പൌലൊസിനെയും ബര്‍ന്നബാസിനെയും വിശ്വസിക്കുന്നതില്‍ നിന്നും വ്യതിചലിപ്പിച്ചു അവര്‍ക്ക് എതിരെ തിരിയുവാനുമായി പ്രേരിപ്പിച്ചു. # the crowds ഇത് മുന്‍പിലത്തെ വാക്യത്തില്‍ ഉള്ളതായ അതേ “ജനക്കൂട്ടം” ആയിരിക്കണം എന്നില്ല. കുറെ സമയം കഴിഞ്ഞതിനാല്‍, ഇത് ഒരുമിച്ചു കൂടിവന്ന വേറൊരു വ്യത്യസ്ത വിഭാഗം ആയിരിക്കാം. # thinking that he was dead എന്തുകൊണ്ടെന്നാല്‍ അവര്‍ വിചാരിച്ചിരുന്നത് അവന്‍ മരിച്ചുപോയി കഴിഞ്ഞിരുന്നു എന്നാണ്