# 1 തിമോഥെയോസ് 01 പൊതു കുറിപ്പുകള്‍ ## ഘടനയും രൂപീകരണവും 1-2 വാക്യങ്ങളില്‍ പൌലോസ് ഔപചാരികം ആയ മുഖവുര നല്‍കുന്നു. പൗരാണിക കിഴക്കന്‍ പ്രദേശങ്ങളില്‍ ഉള്ളവര്‍ തങ്ങളുടെ എഴുത്തുകള്‍ ഈ രീതിയില്‍ എഴുതി ആരംഭിക്കുന്നു. ## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍ ### ആത്മീയ മക്കള്‍ ഈ അദ്ധ്യായ ത്തില്‍, പൌലോസ് തിമോഥെയോസിനെ ഒരു “മകന്‍” എന്നും തന്‍റെ “പുത്രന്‍” എന്നും അഭിസംബോധന ചെയ്യുന്നു. പൌലോസ് തിമോഥെയോസിനെ ഒരു ക്രിസ്ത്യാനിയായും സഭാ നേതാവായും ശിക്ഷണം നല്‍കുന്നു. പൌലോസ് ആയിരിക്കാം തന്നെ ക്രിസ്തുവിന്‍റെ വിശ്വാസത്തിലേക്ക് നയിച്ചത്. ആയതു കൊണ്ട്, പൌലോസ് തിമോഥെയോസിനെ തന്‍റെ “വിശ്വാസത്തിലെ നിജപുത്രന്‍” എന്ന് വിളിക്കുന്നു. (കാണുക:[[rc://*/tw/dict/bible/kt/disciple]],[[rc://*/tw/dict/bible/kt/faith]]ഉം [[rc://*/tw/dict/bible/kt/spirit]]) ### വംശാവലി വംശാവലി എന്നത് ഒരു വ്യക്തിയുടെ പൂര്‍വ്വീകന്മാരുടെ അല്ലെങ്കില്‍ പിന്‍തലമുറക്കാരുടെ പട്ടിക ആകുന്നു. യഹൂദന്മാര്‍ ഒരു യോഗ്യമായ മനുഷ്യനെ രാജാവായി തിരഞ്ഞെടുക്കുവാന്‍ വംശാവലി പട്ടിക ഉപയോഗിക്കുന്നു. അവര്‍ ഇപ്രകാരം ചെയ്യുവാന്‍ കാരണം സാധാരണയായി ഒരു രാജാവിന്‍റെ പുത്രന്‍ മാത്രമേ രാജാവായി തീരുകയുള്ളൂ. ഉദാഹരണമായി, പുരോഹിതന്മാര്‍ ലേവിയുടെ ഗോത്രത്തില്‍ നിന്നും അഹരോന്‍റെ കുടുംബത്തില്‍ നിന്നും ആണ് വന്നു കൊണ്ടിരുന്നത്. വളരെ പ്രധാന്യം അര്‍ഹിക്കുന്ന ആളുകള്‍ക്ക് അവരുടെ വംശാവലി പട്ടികകളുടെ രേഖ ഉണ്ട്. ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍ ### നാനാര്‍ത്ഥ പ്രയോഗങ്ങള്‍ “ഒരുവന്‍ നിയമപ്രകാരം ഉപയോഗിക്കുന്നു എങ്കില്‍ ന്യായപ്രമാണം നല്ലത് തന്നെ” എന്ന പദസഞ്ചയം ഒരു നാനാര്‍ത്ഥ പ്രയോഗം ആകുന്നു. “നിയമം” എന്നും “നിയമ പ്രകാരം” എന്നും ഉള്ള പദങ്ങള്‍ അതിന്‍റെ മൂല ഭാഷയില്‍ ഒരുപോലെ കാണപ്പെടുന്നു.