# 1പത്രോസ്05 പൊതു നിരീക്ഷണങ്ങള്‍ ## ഘടനയും വിന്യാസവും പുരാതന പൌരസ്ത്യ ദേശക്കാര്‍ പത്രോസ് ചെയ്യുന്ന രീതിയില്‍ തന്നെയാണ് ലേഖനങ്ങള്‍ അവസാനിപ്പിച്ചിരുന്നത്. ## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ ### കിരീടങ്ങൾ പ്രധാന ഇടയൻ നൽകുന്ന കിരീടം ഒരു പ്രതിഫലമാണ്, പ്രത്യേകിച്ച് നല്ല സേവനം ചെയ്യുന്ന ആളുകൾക്ക് ലഭിക്കുന്ന ഒന്ന്. (കാണുക: [[rc://*/tw/dict/bible/other/reward]]) ## ഈ അദ്ധ്യായത്തിലെ പ്രധാന സംഭാഷണങ്ങൾ ### സിംഹം എല്ലാ മൃഗങ്ങളും സിംഹങ്ങളെ ഭയപ്പെടുന്നു, കാരണം അവ വേഗതയുള്ളതും ശക്തവുമാണ്, മാത്രമല്ല മറ്റെല്ലാ തരം മൃഗങ്ങളെയും അവ ഭക്ഷിക്കുന്നു. അവ മനുഷ്യരെയും ഭക്ഷിക്കുന്നു. ദൈവജനത്തെ ഭയപ്പെടുത്താൻ സാത്താൻ ആഗ്രഹിക്കുന്നു, അതിനാൽ സാത്താൻ അവരുടെ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് വായനക്കാരെ പഠിപ്പിക്കാൻ പത്രോസ് ഇവിടെ സിംഹത്തിന്‍റെ ഉപമ ഉപയോഗിക്കുന്നു, എന്നാൽ അവർ ദൈവത്തിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്താൽ അവർ എല്ലായ്പ്പോഴും ദൈവജനമായിരിക്കും, ദൈവം അവരെ പരിപാലിക്കും. (കാണുക: [[rc://*/ta/man/translate/figs-simile]]) ### ബാബിലോൺ പഴയനിയമ കാലഘട്ടത്തിൽ യെരൂശലേമിനെ നശിപ്പിക്കുകയും യഹൂദന്മാരെ അവരുടെ വീടുകളിൽ നിന്ന് പിടിച്ചുകൊണ്ടുപോയി ഭരിക്കുകയും ചെയ്ത ദുഷ്ട രാഷ്ട്രമായിരുന്നു ബാബിലോൺ.  ക്രിസ്ത്യാനികളെ ഉപദ്രവിച്ച രാഷ്ടങ്ങള്‍ക്ക് ഒരു രൂപകമായി പത്രോസ് ബാബിലോണിനെ ഉപയോഗിക്കുന്നു. യഹൂദന്മാർ ക്രിസ്ത്യാനികളെ പീഡിപ്പിച്ചതിനാൽ അദ്ദേഹത്തിന് യെരുശലേമിനെ പരാമർശിക്കാൻ കഴിയുമായിരുന്നു. അല്ലെങ്കിൽ റോമാക്കാർ ക്രിസ്ത്യാനികളെ ഉപദ്രവിച്ചതിനാൽ അദ്ദേഹത്തിന് റോമിനെ പരാമർശിക്കാൻ കഴിയുമായിരുന്നു. (കാണുക: [[rc://*/tw/dict/bible/kt/evil]], [[rc://*/ta/man/translate/figs-metaphor]])