# 1യോഹന്നാന്‍ 03 പൊതു കുറിപ്പുകള്‍ ## ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍ ### ദൈവമക്കള്‍ ദൈവമാണ് സകല ജനങ്ങളെയും സൃഷ്ടിച്ചത്, എന്നാല്‍ യേശുവില്‍ വിശ്വസിക്കുന്നത് മൂലം മാത്രമാണ് ജനത്തിന് ദൈവമക്കള്‍ ആകുവാന്‍ കഴിയുകയുള്ളൂ. (കാണുക:[[rc://*/tw/dict/bible/kt/believe]]) ### കയീന്‍ കയീന്‍ ആദ്യ മനുഷ്യനായ ആദാമിന്‍റെയും, ആദ്യസ്ത്രീയായ ഹവ്വയുടെയും ഒരു മകനായിരുന്നു. താന്‍ തന്‍റെ സഹോദരനോട് അസൂയ ഉള്ളവനാകുകയും തന്‍റെ സഹോദരനെ വധിക്കുകയും ചെയ്തു. വായനക്കാര്‍ ഉല്‍പ്പത്തി പുസ്തകം വായിച്ചിട്ടില്ല എങ്കില്‍ കയീന്‍ ആരാണെന്ന് വായനക്കാര്‍ക്കു അറിയുവാന്‍ സാധ്യത ഇല്ല. നിങ്ങള്‍ ഇത് അവര്‍ക്ക് വിശദീകരിച്ചു കൊടുക്കുമെങ്കില്‍ അത് അവര്‍ക്ക് സഹായകരമായിരിക്കും. ## ഈ അദ്ധ്യായത്തിലെ ഇതര പരിഭാഷ പ്രയാസങ്ങള്‍ ### “അറിയുവാന്‍” ”അറിയുക” എന്ന ക്രിയ ഈ അദ്ധ്യായത്തില്‍ രണ്ടു വിധത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഇത് ഒരു യാഥാര്‍ത്യത്തെ അറിയുവാന്‍ 3:2, 3:5, 3:19ല്‍ എന്നപോലെ ഉപയോഗിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഇത് ആരെയെങ്കിലും അല്ലെങ്കില്‍ എന്തിനെയെങ്കിലും മനസ്സിലാക്കുവാന്‍, 3:1,3:6,3:16,3;20 എന്നിവയിലെന്ന പോലെ അര്‍ത്ഥം നല്‍കാറുണ്ട്. ചില ഭാഷകളില്‍ ഈ വ്യത്യസ്ത അര്‍ത്ഥങ്ങള്‍ക്ക്‌ വ്യത്യസ്ത പദങ്ങള്‍ ഉണ്ട്. ### ”ദൈവത്തിന്‍റെ കല്‍പ്പനകള്‍ സൂക്ഷിക്കുന്നവന്‍ അവനില്‍ വസിക്കുന്നു, ദൈവവും അവനില്‍ വസിക്കുന്നു.” പല പണ്ഡിതന്മാരും വിശ്വസിക്കുന്നത് ഇത് ദൈവത്തിന്‍റെ ഹിതത്തില്‍ വസിക്കുന്നതിനെയാണ്, രക്ഷിക്കപ്പെടുന്നതിനെ അല്ല എന്നാണ്. (കാണുക:[[rc://*/tw/dict/bible/kt/eternity]]ഉം [[rc://*/tw/dict/bible/kt/save]]ഉം)