# 1 കൊരിന്ത്യര്‍ 13 പൊതു വീക്ഷണങ്ങള്‍ ## ഘടനയും വിന്യാസവും ആത്മവരങ്ങളെ ക്കുറിച്ചുള്ള തന്‍റെ ഉപദേശങ്ങള്‍ക്ക് പൌലോസ് ഒരു ഇടവേള നല്‍കുന്നതായി കാണപ്പെടുന്നു. എന്നിരുന്നാലും തന്‍റെ ഉപദേശങ്ങളുടെ പ്രധാന വശങ്ങളും ഈ അദ്ധ്യായത്തില്‍ കാണുവാന്‍ കഴിയും. ## ഈ അദ്ധ്യായത്തിലെ സവിശേഷ ആശയങ്ങള്‍ ### സ്നേഹം വിശ്വാസിയുടെ ഏറ്റവും വിശേഷപ്പെട്ട ഗുണമാണ് സ്നേഹം. ഈ അദ്ധ്യായം സ്നേഹത്തെ പൂർണ്ണമായി വിവരിക്കുന്നു. ആത്മവരങ്ങളേക്കാൾ സ്നേഹം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പൌലോസ് വിശദീകരിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/love]]) ## ഈ അധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍ ### ഉപമ ഈ അദ്ധ്യായത്തിൽ പൌലോസ് വ്യത്യസ്ത രൂപകങ്ങൾ ഉപയോഗിക്കുന്നു. കൊരിന്ത്യർക്ക്, പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള വിഷയങ്ങളെക്കുറിച്ച് നിർദ്ദേശിക്കാൻ അദ്ദേഹം ഈ രൂപകങ്ങൾ ഉപയോഗിക്കുന്നു. ഈ ഉപദേശങ്ങള്‍ മനസ്സിലാക്കാൻ വായനക്കാർക്ക് പലപ്പോഴും ആത്മീയ വിവേചനശക്തി ആവശ്യമാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])