ml_tn/jhn/11/intro.md

22 lines
4.6 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# യോഹന്നാൻ 11 പൊതു നിരീക്ഷണങ്ങള്‍
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### വെളിച്ചവും ഇരുട്ടും
അനീതി നിറഞ്ഞവരെക്കുറിച്ചും ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാത്തവരെക്കുറിച്ചും ബൈബിൾ പലപ്പോഴും അവർ ഇരുട്ടിൽ നടക്കുന്നവര്‍ എന്നവണ്ണം സംസാരിക്കുന്നു. പാപികളായ ഈ ആളുകളെ നീതിമാന്മാരാക്കാനും അവർ ചെയ്യുന്ന തെറ്റ് എന്താണെന്ന് മനസിലാക്കാനും ദൈവത്തെ അനുസരിക്കേണ്ടതിന് പ്രാപ്തരാക്കുക എന്നത് പ്രകാശമായും പറയുന്നു. (കാണുക: [[rc://*/tw/dict/bible/kt/righteous]])
### പെസഹ
യേശു ലാസറിനെ വീണ്ടും ഉയര്‍പ്പിച്ചതിന് ശേഷം, യഹൂദ നേതാക്കൾ അവനെ കൊല്ലാൻ കഠിനമായി പരിശ്രമിച്ചു, അതിനാൽ അവൻ രഹസ്യമായി ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു യാത്ര തുടങ്ങി. യെരൂശലേമിൽ പെസഹ ആഘോഷിക്കാൻ ദൈവം എല്ലാ യഹൂദരോടും കൽപിച്ചതുകൊണ്ട് അവൻ പെസഹയ്ക്കായി യെരൂശലേമിൽ വരുമെന്ന് പരീശന്മാർക്ക് അറിയാമായിരുന്നു, അതിനാൽ അവനെ പിടികൂടി കൊല്ലാൻ അവർ പദ്ധതിയിട്ടു. (കാണുക: [[rc://*/tw/dict/bible/kt/passover]])
## ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍
### ""ആളുകൾക്കുവേണ്ടി ഒരാൾ മരിക്കുന്നു""
മോശെയുടെ ന്യായപ്രമാണം പുരോഹിതന്മാരോട് മൃഗങ്ങളെ കൊല്ലാൻ കൽപിച്ചു, അങ്ങനെ ദൈവം ജനങ്ങളുടെ പാപങ്ങൾ ക്ഷമിക്കും. മഹാപുരോഹിതനായ കയ്യഫാസ് പറഞ്ഞു, “ജനം മുഴുവൻ നശിക്കുന്നതിനേക്കാൾ ഒരു മനുഷ്യൻ ജനത്തിനുവേണ്ടി മരിക്കുന്നത് നല്ലത്” ([യോഹന്നാൻ 11:50] (../11/50.md)). ലാസറിനെ വീണ്ടും ഉയര്‍പ്പിച്ച ദൈവത്തെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ അവൻ തന്‍റെ ""ദേശത്തെയും"" ജനതയെയും ([യോഹന്നാൻ 11:48] (../11/48.md)) സ്നേഹിച്ചതിനാലാണ് അദ്ദേഹം ഇത് പറഞ്ഞത്. റോമക്കാർ ആലയത്തെയും യെരൂശലേമിനെയും നശിപ്പിക്കാതിരിക്കാൻ യേശു മരിക്കണമെന്ന് അവൻ ആഗ്രഹിച്ചു, എന്നാൽ തന്‍റെ ജനത്തിന്‍റെ എല്ലാ പാപങ്ങളും ക്ഷമിക്കാനായി യേശു മരിക്കണമെന്നാണ് ദൈവം ആഗ്രഹിച്ചത്.
### സാങ്കൽപ്പിക സാഹചര്യം
മാർത്ത പറഞ്ഞപ്പോൾ, ""നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ, എന്‍റെ സഹോദരൻ മരിക്കില്ലായിരുന്നു, ""സംഭവിക്കാനിടയുള്ള ഒരു സംഭവത്തെക്കുറിച്ചാണ് അവൾ സംസാരിച്ചത്, പക്ഷേ സംഭവിച്ചില്ല. യേശു വന്നിട്ടില്ല, അവളുടെ സഹോദരൻ മരിച്ചു.