ml_tn/1co/04/intro.md

22 lines
3.1 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# 1 കൊരിന്ത്യർ 04 പൊതുനിരീക്ഷണങ്ങള്‍
## ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### അഹങ്കാരം
അപ്പോസ്തലന്മാർ താഴ്മയുള്ളവരായതിൽ കൊരിന്ത്യർ അഭിമാനിക്കുന്നത് പൌലോസ് താരതമ്യം നടത്തുന്നു. കൊരിന്ത്യൻ വിശ്വാസികൾക്ക് അഭിമാനിക്കാൻ ഒരു കാരണവുമില്ല. അവർക്കുള്ളതെല്ലാം ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ്. (കാണുക: [[rc://*/tw/dict/bible/kt/apostle]])
## ഈ അധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍
### രൂപകങ്ങൾ
ഈ അധ്യായത്തിൽ പൌലോസ് നിരവധി രൂപകങ്ങൾ ഉപയോഗിക്കുന്നു. അവൻ അപ്പൊസ്തലന്മാരെ ദാസന്മാർ എന്ന് വിശേഷിപ്പിക്കുന്നു. ഒരു ജയോത്സവത്തെകുറിച്ച് പൌലോസ് സംസാരിക്കുന്നു, അവിടെ അപ്പോസ്തലന്മാർ കൊല്ലപ്പെടുന്ന തടവുകാരാണ്. അദ്ദേഹം വടി എന്നത് ശിക്ഷയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അവൻ സ്വയം അവരുടെ പിതാവെന്ന് വിളിക്കുന്നു, കാരണം അവൻ അവരുടെ ""ആത്മീയ പിതാവ്"" ആണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/tw/dict/bible/kt/spirit]])
### വിരോധാഭാസം
കൊരിന്ത്യരുടെ വൃഥാ പ്രശംസയില്‍ അവരെ ലജ്ജിപ്പിക്കാൻ പൌലോസ് വിരോധാഭാസം ഉപയോഗിക്കുന്നു. കൊരിന്ത്യൻ വിശ്വാസികൾ ഭരിക്കുമ്പോള്‍ അപ്പോസ്തലന്മാർ കഷ്ടപ്പെടുന്നു. (കാണുക: [[rc://*/ta/man/translate/figs-irony]])
### അമിതോക്തിപരമായ ചോദ്യങ്ങൾ
ഈ അദ്ധ്യായത്തിൽ പൗലോസ് നിരവധി അമിതോക്തിപരമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. കൊരിന്ത്യരെ പഠിപ്പിക്കുമ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ ഊന്നിപ്പറയാൻ താന്‍ അവ ഉപയോഗിക്കുന്നു. (കാണുക: rc: // എന്‍ / റ്റാ / മനുഷ്യന്‍/ പരിഭാഷ / ചോദ്യങ്ങള്‍)