ml_tn/1co/01/intro.md

31 lines
4.3 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# 1 കൊരിന്ത്യര്‍ 01പൊതു നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
ആദ്യത്തെ മൂന്ന് വാക്യങ്ങളും അഭിവാദ്യങ്ങളാണ്‌. പൌരാണിക പൌരസ്ത്യ ദേശങ്ങളില്‍ ഒരു ലേഖനം ആരംഭിക്കുന്നതിനു സാധാരാണമായി ഉപയോഗിക്കുന്ന രീതിയാണിത്.
ചില തര്‍ജ്ജമകളില്‍ കാവ്യങ്ങളുടെ ഒരോ വരികളും അല്പം വലത്തേക്ക് ചേര്‍ത്തു ക്രമീകരിക്കാറുണ്ട്. ULT യില്‍ വാക്യം 19ല് അപ്രകാരം ചെയ്തിരിക്കുന്നു അവ പഴയ നിയമത്തില്‍ നിന്നുള്ളവയാകുന്നു.
## ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍
### ഭിന്നത
സഭ ഭിന്നിച്ചു പല അപ്പോസ്തോലന്മാരുടെ പക്ഷം പിടിക്കുന്നതിനെ പൌലോസ് ശാസിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/apostle]])
### ആത്മീയ വരങ്ങള്‍
സഭയുടെ സഹായത്തിനു നല്‍കപ്പെടുന്ന പ്രത്യേകമായ അതിമാനുഷിക ദാനങ്ങളെയാണ് വരങ്ങള്‍
എന്ന് പറയുന്നത്. യേശുവില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്ക് പരിശുദ്ധാത്മാവാണ് ഈ വരങ്ങളെ നല്‍കുന്നത്. അദ്ധ്യായം 12ല് പൌലോസ് ആത്മീയ വരങ്ങളുടെ ഒരു പട്ടിക നല്‍കുന്നു. ചില പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍ സഭയുടെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി ആദിമസഭയ്ക്കാണ്‌ പരിശുദ്ധാത്മാവ് ഈ വരങ്ങള്‍ നല്‍കിയത്‌. എന്നാല്‍ മറ്റ് പണ്ഡിതന്‍മാര്‍ ആത്മീയ വരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുവെന്നും അത് സഭാ ചരിത്രത്തിലുടനീളം കാണുവാന്‍ കഴിയുമെന്നും അഭിപ്രായപ്പെടുന്നു. (കാണുക: [[rc://*/tw/dict/bible/kt/faith]])
## ഈ അദ്ധ്യായത്തിലെ പ്രധാനപ്പെട്ട ആലങ്കാരിക പ്രയോഗങ്ങള്‍
### അമിതോക്തി ചോദ്യങ്ങള്‍
കൊരിന്ത്യ സഭയിലെ ഭിന്നിപ്പും അവരുടെ മാനുഷിക ജ്ഞാനത്തിലുള്ള ആശ്രയത്തെയും ശാസിക്കുന്നതിനു ധാരാളം അമിതോക്തി ചോദ്യങ്ങള്‍ പൌലോസ് ഈ അദ്ധ്യായത്തില്‍ ഉപയോഗിക്കുന്നുണ്ട്. (കാണുക: [[rc://*/ta/man/translate/figs-idiom]])
## മറ്റ് വിവര്‍ത്തന സമസ്യകള്‍
### ഇടര്‍ച്ചക്കല്ല്
ജനം ഇടറി വീഴുവാന്‍ ഇടയാക്കുന്ന പാറകളാണ് ഇടര്‍ച്ചക്കല്ല് എന്നത്. മശിഹയെ ക്രൂശിക്കപ്പെടുവാന്‍ ദൈവം ഏല്പിച്ചു കൊടുത്തു എന്നത് യഹൂദന്‍മാര്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസമായി എന്നതാണ് ഇതിനര്‍ത്ഥം. (കാണുക: [[rc://*/ta/man/translate/figs-rquestion]])