ml_tn/rev/21/intro.md

24 lines
2.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# വെളിപ്പാടു 21 പൊതു നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
ഈ അദ്ധ്യായം പുതിയ യെരുശലേമിനെക്കുറിച്ചുള്ള വിശദമായ ചിത്രം നൽകുന്നു.
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### രണ്ടാമത്തെ മരണം
മരണം ഒരു തരം വേർപിരിയലാണ്. ആദ്യത്തെ മരണം ശാരീരികമായ മരണം  അതായത് ആത്മാവ് ശരീരത്തിൽ നിന്ന് വേർപെടുക. രണ്ടാമത്തെ മരണം നിത്യമായി ദൈവത്തിൽ നിന്ന് വേർപെടലാണ്. (കാണുക: [[rc://*/tw/dict/bible/other/death]], [[rc://*/tw/dict/bible/kt/soul]], [[rc://*/tw/dict/bible/kt/eternity]])
## ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍
### ജീവപുസ്തകം
ഇത് നിത്യജീവന്‍റെ ഒരു രൂപകമാണ്. നിത്യജീവൻ അവകാശമാക്കിയവരുടെ പേരുകൾ ഈ ജീവപുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
## ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങൾ
### പുതിയ ആകാശവും പുതിയ ഭൂമിയും
ഇത് പൂർണ്ണമായും പുതിയ ആകാശവും ഭൂമിയും ആണോ അതോ ഇപ്പോഴത്തെ സ്വർഗ്ഗത്തിൽ പുനർനിർമ്മിച്ചതാണോ എന്ന് വ്യക്തമല്ല. പുതിയ യെരുശലേമിലും ഇത് ബാധകമാണ്. ഇത് ചില ഭാഷകളിലെ വിവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. യഥാർത്ഥ ഭാഷയിലെ ""പുതിയത്"" എന്ന വാക്കിന്‍റെ അർത്ഥം പഴയതിനേക്കാൾ വ്യത്യസ്തവും മികച്ചതുമാണ്. ഇത് പുതിയ സമയത്ത് എന്ന് അർത്ഥമാക്കുന്നില്ല.