ml_tn/rev/15/intro.md

24 lines
3.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# വെളിപ്പാടു 15 പൊതു നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
ഈ അദ്ധ്യായത്തിൽ, സ്വർഗ്ഗത്തിൽ നടക്കുന്ന സംഭവങ്ങളും പ്രതീകങ്ങളും യോഹന്നാൻ വിവരിക്കുന്നു.
വായനയ്ക്ക് എളുപ്പത്തിന് ചില വിവർത്തനങ്ങളില്‍ ഓരോ കാവ്യ ശകലങ്ങളും ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്തു ക്രമീകരിക്കുന്നു.
യു‌എൽ‌ടിയില്‍ 3-4 വാക്യങ്ങൾ ഇപ്രകാരം ചെയ്തിരിക്കുന്നു.
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### ""മൃഗത്തിന്മേൽ ഉള്ള വിജയം""
ഈ ആളുകൾ ആത്മീയമായി വിജയിച്ചവരാണ്. മിക്ക ആത്മീയ പോരാട്ടങ്ങളും കാണാൻ കഴിയില്ലെങ്കിലും, ആത്മീയ പോരാട്ടങ്ങൾ പരസ്യമായി നടക്കുന്നതായി വെളിപ്പാട് പുസ്തകം ചിത്രീകരിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/spirit]], [[rc://*/ta/man/translate/writing-apocalypticwriting]])
### ""സാക്ഷികളുടെ കൂടാരം ഉള്ള ആലയം സ്വർഗ്ഗത്തിൽ തുറന്നിരുന്നു""
തിരുവെഴുത്തുകളില്‍ പലയിടത്തും ഭൌമിക ആലയം ദൈവത്തിന്‍റെ സ്വർഗ്ഗത്തിലെ വാസസ്ഥലത്തിന്‍റെ
പ്രതിബിംബമായി സൂചിപ്പിക്കുന്നു. ഇവിടെ യോഹന്നാൻ ദൈവത്തിന്‍റെ സ്വർഗ്ഗീയ വാസസ്ഥലത്തെയോ ആലയത്തെയോ പരാമർശിക്കുന്നതായി തോന്നുന്നു. (കാണുക: [[rc://*/tw/dict/bible/kt/heaven]], [[rc://*/ta/man/translate/writing-apocalypticwriting]])
### ഗാനങ്ങൾ
ആളുകൾ പാടുന്ന ഒരിടമായി വെളിപ്പാട് പുസ്തകം പലപ്പോഴും സ്വർഗ്ഗത്തെ വിവരിക്കുന്നു. അവർ പാട്ടുകളാൽ ദൈവത്തെ ആരാധിക്കുന്നു. ദൈവം എപ്പോഴും ആരാധിക്കപ്പെടുന്ന ഒരിടമാണ് സ്വർഗ്ഗമെന്ന് ഇത് വ്യക്തമാക്കുന്നു.