ml_tn/mrk/14/intro.md

22 lines
3.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# മര്‍ക്കോസ് 14 പൊതു കുറിപ്പുകള്‍
## ഘടനയും രൂപീകരണവും
വായന സുഗമമാക്കുവാന്‍ വേണ്ടി ചില പരിഭാഷകള്‍ പദ്യത്തിന്‍റെ ഓരോ വരികളും ഇതര ഭാഗത്തെക്കാള്‍ വലത്ത് ഭാഗത്തേക്ക് നീക്കി ക്രമീകരിച്ചിരിക്കുന്നു. ULT 14:27,62ല് ഉള്ള പഴയ നിയമത്തില്‍ നിന്നുള്ള വാക്കുകളായ പദ്യഭാഗത്ത് ഇപ്രകാരം ചെയ്തിരിക്കുന്നു.
## ഈ അധ്യായത്തിലുള്ള പ്രത്യേക ആശയങ്ങള്‍
### ശരീരവും രക്തവും ഭക്ഷിക്കുന്നത്
[മര്‍ക്കോസ് 14:22-25] (./22.md) യേശു തന്‍റെ അനുഗാമികളുമായി അവസാനത്തെ അത്താഴം കഴിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഈ സമയത്തു, യേശു അവരോടു പറഞ്ഞത് അവര്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത് തന്‍റെ ശരീരവും രക്തവുമാകുന്നു എന്നാണ്. ഏകദേശം എല്ലാ ക്രിസ്തീയ സഭകളും തന്നെ ഈ അത്താഴത്തെ സ്മരിക്കുവാന്‍ വേണ്ടി “കര്‍ത്താവിന്‍റെ അത്താഴം,” അല്ലെങ്കില്‍ “തിരുവത്താഴം,” അല്ലെങ്കില്‍ “കര്‍ത്തൃമേശ” ആചരിക്കാറുണ്ട്‌.
## ഈ അദ്ധ്യായത്തിലെ ഇതര പരിഭാഷ വിഷമതകള്‍
### അബ്ബാ, പിതാവേ
“അബ്ബാ” എന്നുള്ളത് യെഹൂദന്മാര്‍ അവരുടെ പിതാക്കന്മാരെ അഭിസംബോധന ചെയ്തു പറയുന്ന ഒരു അരാമ്യ പദമാകുന്നു. മര്‍ക്കോസ് അത് ഉച്ചരിക്കുന്ന പ്രകാരം തന്നെ എഴുതുകയും അനന്തരം പരിഭാഷ ചെയ്യുകയും ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/translate-transliterate]])
### “മനുഷ്യപുത്രന്‍”
ഈ അദ്ധ്യായത്തില്‍ യേശു തന്നെത്തന്നെ “മനുഷ്യപുത്രന്‍” എന്ന് സൂചിപ്പിക്കുന്നു ([മര്‍ക്കോസ് 14:20](../../mrk/14/20.md)). നിങ്ങളുടെ ഭാഷയില്‍ മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നതുപോലെ സ്വയം തങ്ങളെ കുറിച്ച് തന്നെ സംസാരിക്കുന്നതിനെ അനുവദിക്കുന്നില്ലായിരിക്കാം. (കാണുക:[[rc://*/tw/dict/bible/kt/sonofman]]ഉം [[rc://*/ta/man/translate/figs-123person]]ഉം)