ml_tn/mrk/12/19.md

16 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Moses wrote for us, 'If a man's brother dies
മോശെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നത് സദൂക്യര്‍ ഉദ്ധരിക്കുന്നു. മോശെയുടെ ഉദ്ധരണിയെ ഒരു പരോക്ഷ ഉദ്ധരണിയായി പദപ്രയോഗം ചെയ്യാം. മറുപരിഭാഷ: “മോശെ നമുക്ക് എഴുതിയത് എന്തെന്നാല്‍ ഒരു മനുഷ്യന്‍റെ സഹോദരന്‍ മരിച്ചു പോയാല്‍” (കാണുക: [[rc://*/ta/man/translate/figs-quotations]])
# wrote for us
യെഹൂദന്മാരായ നമുക്ക് വേണ്ടി എഴുതി. സദൂക്യന്മാര്‍ യെഹൂദന്‍മാരിലെ ഒരു വിഭാഗമായിരുന്നു. ഇവിടെ അവര്‍ “നമ്മുടെ” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് അവരെയും സകല യഹൂദന്മാരെയും സൂചിപ്പിച്ചു കൊണ്ടാണ്.
# he should take his brother's wife
ആ മനുഷ്യന്‍ തന്‍റെ സഹോദരന്‍റെ ഭാര്യയെ വിവാഹം കഴിക്കണം
# raise up offspring for his brother
തന്‍റെ സഹോദരനു വേണ്ടി ഒരു മകനെ ജനിപ്പിക്കണം. ആ മനുഷ്യന് ജനിക്കുന്ന ആദ്യത്തെ മകന്‍ മരിച്ചുപോയ സഹോദരന്‍റെ മകനായി പരിഗണിക്കപ്പെടുകയും, അവന്‍റെ സന്തതികളായി ജനിക്കുന്നവരെ മരിച്ച സഹോദരന്‍റെ സന്തതികളായി പരിഗണിക്കുകയും ചെയ്തു പോന്നു. ഇത് വ്യക്തമായി പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “മരിച്ചു പോയ സഹോദരന്‍റെ മകനായി പരിഗണിക്കപ്പെടുന്ന ഒരു മകനെ ജനിപ്പിക്കുക” (കാണുക: [[rc://*/ta/man/translate/figs-explicit]])