ml_tn/mrk/08/intro.md

26 lines
3.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# മര്‍ക്കോസ് 08 പൊതുവായ കുറിപ്പുകള്‍
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍
### അപ്പം
യേശു ഒരു അത്ഭുതം പ്രവര്‍ത്തിക്കുകയും വളരെ വലിയ ജനക്കൂട്ടത്തിനു അപ്പം നല്‍കുകയും ചെയ്തപ്പോള്‍, യിസ്രായേല്‍ ജനങ്ങള്‍ക്ക്‌ അത്ഭുതകരമായ വിധത്തില്‍ മരുഭൂമിയില്‍ ദൈവം അപ്പം നല്‍കിയതിനെ അവര്‍ ചിന്തിച്ചു കാണുവാന്‍ ഇടയായിട്ടുണ്ടാകും.
പുളിപ്പ് എന്ന ചേരുവയാണ് പാചകം ചെയ്യുന്നതിന് മുന്‍പായി അപ്പത്തെ വലുതാക്കുന്നതായ ചേരുവ. ഈ അദ്ധ്യായത്തില്‍, ജനം ചിന്തിക്കുന്ന, സംസാരിക്കുന്ന, പ്രവര്‍ത്തിക്കുന്ന രീതിയെ വ്യതിയാന പെടുത്തുന്ന കാര്യങ്ങള്‍ക്ക് ഒരു ഉപമാനമായി യേശു പുളിപ്പിനെ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
### “വ്യഭിചാരമുള്ള തലമുറ”
യേശു ജനത്തെ ഒരു “വ്യഭിചാരമുള്ള തലമുറ” എന്ന് വിളിച്ചപ്പോള്‍, അവിടുന്ന് അവരോടു പറഞ്ഞത് അവര്‍ ദൈവത്തോട് വിശ്വസ്തത ഉള്ളവരായിരുന്നില്ല എന്നാണ്. (കാണുക: [[rc://*/tw/dict/bible/kt/faithful]]ഉം [[rc://*/tw/dict/bible/kt/peopleofgod]]ഉം)
## ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍
### ഏകോത്തര ചോദ്യങ്ങള്‍
ശിഷ്യന്മാരെ പഠിപ്പിക്കുക എന്നും ([മര്‍ക്കോസ് 8:17-21](./17.md)) ജനത്തെ ശാസിക്കുക എന്നും ഉള്ള ([മര്‍ക്കോസ് 8:12](../../mrk/08/12.md)) ഉദ്ദേശത്തോടു കൂടെ യേശു നിരവധി ഏകോത്തര ചോദ്യങ്ങള്‍ ഉപയോഗിച്ചു വന്നിരുന്നു. (കാണുക: [[rc://*/ta/man/translate/figs-rquestion]])
## ഈ അധ്യായത്തിലെ സാധ്യത ഉള്ള ഇതര പരിഭാഷാ വിഷമതകള്‍
### അതിശയോക്തി
ഒരു അതിശയോക്തി എന്നത് അസാധ്യമായി കാണപ്പെടുന്ന ഒന്നിനെ കുറിച്ചുള്ള യഥാര്‍ത്ഥമായ പ്രസ്താവനയാകുന്നു. “ആരെങ്കിലും തന്‍റെ ജീവനെ രക്ഷിക്കുവാന്‍ ആഗ്രഹിച്ചാല്‍, അവന്‍ അതിനെ നഷ്ടപ്പെടുത്തും, എന്‍റെ നിമിത്തം അതിനെ നഷ്ടപ്പെടുത്തുന്ന ആരായാലും അതിനെ കണ്ടെത്തും” ([മര്‍ക്കോസ് 8:35-37] (35.md)).