ml_tn/mrk/07/19.md

20 lines
4.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
തന്‍റെ ശിഷ്യന്മാരെ ഉപദേശിക്കുവാന്‍ വേണ്ടി ഉപയോഗിച്ചതായ ചോദ്യം ചോദിക്കല്‍ യേശു അവസാനിപ്പിക്കുന്നു.
# because ... passes our into the latrine?
വാക്യം 18ല് “നിങ്ങള്‍ കാണുന്നില്ലയോ” എന്ന പദങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ആരംഭിച്ച ഈ ചോദ്യം അവസാനിക്കുന്ന ഭാഗമാകുന്നു ഇത്. യേശു ശിഷ്യന്മാരോട് അവര്‍ക്ക് മുന്‍പേ തന്നെ അറിഞ്ഞിരിക്കേണ്ടതായ കാര്യത്തെ പഠിപ്പിക്കുവാന്‍ ഈ ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവനയായി രേഖപ്പെടുത്താവുന്നത് ആകുന്നു. “പുറമേ നിന്നും ഒരു മനുഷ്യന്‍റെ ഉള്ളിലേക്ക് പ്രവേശിക്കുന്ന യാതൊന്നും അവനെ അശുദ്ധനാക്കുന്നില്ല എന്നുള്ള വിവരം നിങ്ങള്‍ മുന്‍പേ കൂട്ടി അറിഞ്ഞിരിക്കണം, എന്തുകൊണ്ടെന്നാല്‍ അവയ്ക്ക് അവന്‍റെ ഹൃദയത്തിലേക്ക് പ്രവേശിക്കുവാന്‍ സാധ്യമാകുന്നില്ല, എന്നാല്‍ അവ അവന്‍റെ ഉദരത്തില്‍ പ്രവേശിക്കുകയും, അനന്തരം അത് മറപ്പുരയില്‍ പോകുകയും ചെയ്യുന്നു.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# it does not go into his heart
ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ ആന്തരിക ഭാവത്തെയോ മനസ്സിനെയോ സൂചിപ്പിക്കുവാനുള്ള ഒരു കാവ്യാലങ്കാര പദമാകുന്നു. ഭക്ഷണം ഒരു മനുഷ്യന്‍റെ സ്വഭാവത്തെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല എന്നാണ് ഇവിടെ യേശു അര്‍ത്ഥമാക്കുന്നത്. മറുപരിഭാഷ: “അതിനു അവന്‍റെ ആന്തരിക ഭാവത്തിലേക്ക് പ്രവേശിക്കുവാന്‍ സാദ്ധ്യം അല്ല” അല്ലെങ്കില്‍ “അവയ്ക്ക് അവന്‍റെ മനസ്സിലേക്ക് പ്രവേശിക്കുവാന്‍ സാദ്ധ്യം അല്ല” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# it does not go
ഇവിടെ “അത്” എന്ന് സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ ഉള്ളിലേക്ക് പോകുന്ന വസ്തുക്കളെ ആണ്; അതായത്, ഒരു വ്യക്തി ഭക്ഷിക്കുന്നവ.
# all foods clean
ഈ പദസഞ്ചയം അര്‍ത്ഥം നല്‍കുന്നത് എന്താകുന്നു എന്ന് വ്യക്തമായി വിശദീകരിക്കുന്നത് സഹായകരം ആകുന്നു. മറുപരിഭാഷ: “സകല ഭക്ഷണവും ശുദ്ധം ആകുന്നു, ഇത് അര്‍ത്ഥം നല്‍കുന്നത് ഭക്ഷിക്കുന്ന വ്യക്തിയെ അശുദ്ധന്‍ എന്ന് ദൈവം കണക്കാക്കാതെ ജനത്തിനു ഏതു ഭക്ഷണവും കഴിക്കാം എന്നുള്ളതാണ്.” (കാണുക: [[rc://*/ta/man/translate/figs-explicit]])