ml_tn/mrk/01/intro.md

14 lines
3.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# മര്‍ക്കോസ് 01 പൊതു കുറിപ്പുകള്‍
## ഘടനയും രൂപീകരണവും
ചില പരിഭാഷകള്‍ പദ്യത്തിന്‍റെ ഓരോ വരികളും മറ്റുള്ള ഭാഗങ്ങളെ അപേക്ഷിച്ച് എളുപ്പ വായനക്കായി മറ്റുള്ള വചന ഭാഗത്തെക്കാള്‍ വലത്തു വശം ചേര്‍ത്തു ക്രമീകരിക്കുന്നു. ULT പഴയ നിയമത്തില്‍ നിന്നുള്ള വചന ഭാഗമായ 1:2-3ലുള്ള പദ്യഭാഗത്ത് ഇപ്രകാരം ചെയ്തിരിക്കുന്നു.
### “അങ്ങേക്ക് എന്നെ ശുദ്ധമാക്കുവാന്‍ കഴിയും”
കുഷ്ഠം എന്ന് പറയുന്നത് ഒരു ചര്‍മ്മ രോഗം ആകുന്നു, അത് ഒരു മനുഷ്യനെ അശുദ്ധന്‍ ആക്കുകയും ശരിയായ രീതിയില്‍ ദൈവത്തെ ആരാധിക്കുവാന്‍ ഒരു മനുഷ്യന് അസാധ്യം ആക്കുകയും ചെയ്യുന്നു. യേശുവിന് ജനത്തെ ശാരീരികമായി “ശുദ്ധം ആക്കുവാന്‍” അല്ലെങ്കില്‍ ആരോഗ്യം ഉള്ളവര്‍ ആക്കുവാന്‍ കഴിയുന്നതിനോടൊപ്പം ആത്മീയമായും “ശുദ്ധം ആക്കുവാന്‍” അല്ലെങ്കില്‍ ദൈവവുമായി നല്ല ബന്ധത്തില്‍ ആക്കുവാന്‍ കഴിയും. (കാണുക: [[rc://*/tw/dict/bible/kt/clean]])
### “ദൈവരാജ്യം സമീപം ആയിരിക്കുന്നു”
പണ്ഡിതന്മാര്‍ “ദൈവ രാജ്യം” ഈ സമയത്തു തന്നെ സന്നിഹിതം ആയിരിക്കുന്നുവോ അല്ലെങ്കില്‍ അത് ഭാവിയില്‍ വരുവാന്‍ ഉള്ളതാണോ എന്ന് സംവാദം ചെയ്തു വരുന്നു. ആംഗലേയ പരിഭാഷകളില്‍ “സമീപം ആയിരിക്കുന്നു” എന്ന പദസഞ്ചയം തുടര്‍മാനമായി ഉപയോഗിച്ചിരിക്കുന്നു, എന്നാല്‍ ഇത് പരിഭാഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാം. ഇതര ഭാഷാന്തരങ്ങളില്‍ “വരുന്നു” എന്നും “സമീപമായി വന്നിരിക്കുന്നു” എന്നും ഉള്ള പദ സഞ്ചയങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു.”