ml_tn/mat/12/intro.md

23 lines
4.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# മത്തായി 12 പൊതു നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും
ചില വിവർത്തനങ്ങൾ വായന എളുപ്പമാക്കുന്നതിന് കവിതയുടെ ഓരോ വരിയും മറ്റു വാക്യങ്ങളില്‍ നിന്നും വലതുവശത്തേക്ക് നീക്കി സജ്ജമാക്കുന്നു. യു‌എൽ‌ടിയില്‍ 12: 18-21 ലെ കവിതാഭാഗങ്ങള്‍ ഇപ്രകാരം ചെയ്തിരിക്കുന്നു.
## ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### ശബ്ബത്ത്
ഈ അധ്യായത്തിൽ ദൈവജനം എങ്ങനെ ശബ്ബത്തിനെ അനുസരിക്കേണം എന്നതിനെപ്പറ്റി ധാരാളം കാര്യങ്ങൾ പറയുന്നുണ്ട്. ദൈവം ഉദ്ദേശിച്ചതുപോലെ ശബ്ബത്തിനെ അനുസരിക്കാൻ പരീശന്മാർ ഉണ്ടാക്കിയ നിയമങ്ങൾ ആളുകളെ സഹായിക്കുന്നില്ലെന്ന് യേശു പറഞ്ഞു. (കാണുക: [[rc://*/tw/dict/bible/kt/sabbath]])
### ""ആത്മാവിനെതിരെയുള്ള ദൈവദൂഷണം""
ഈ പാപം ആളുകൾ എന്ത് പ്രവൃത്തികൾ ചെയ്യുകയും ഏതു വാക്കുകൾ പറയുകയും ചെയ്യുമ്പോഴാണ്‌ അവർ ഈ പാപം ചെയ്യുന്നത് എന്ന് ആർക്കും കൃത്യമായി അറിയില്ല.
എന്നിരുന്നാലും, അവർ ഒരുപക്ഷേ പരിശുദ്ധാത്മാവിനെയും അവന്‍റെ പ്രവൃത്തിയെയും അപമാനിച്ചിരിക്കാം. പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തിന്‍റെ ഒരു ഭാഗം, മനുഷ്യര്‍ പാപികളാണെന്നും അവര്‍ക്ക് ദൈവത്തില്‍നിന്നും ക്ഷമ ആവശ്യമാണെന്നും അറിയിക്കുക എന്നതാണ്. അതിനാൽ, പാപത്തെ ഒഴിവാക്കാന്‍ ശ്രമിക്കാത്ത ഏതൊരുവനും ആത്മാവിനെതിരെ ദൈവദൂഷണം നടത്തുകയായിരിക്കാം. (കാണുക: [[rc://*/tw/dict/bible/kt/blasphemy]], [[rc://*/tw/dict/bible/kt/holyspirit]])
## ഈ അധ്യായത്തിൽ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍
### സഹോദരി സഹോദന്മാര്‍
മിക്കവരും ഒരേ മാതാപിതാക്കളുള്ളവരെ ""സഹോദരൻ"", ""സഹോദരി"" എന്ന് വിളിക്കുകയും അവരെ അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളായും കരുതുന്നു.  ഒരേ പൂര്‍വ്വികന്മാരുള്ളവര്‍ ചിലര്‍ ""സഹോദരൻ"", ""സഹോദരി"" എന്നും വിളിക്കുന്നു. ഈ അധ്യായത്തിൽ യേശു പറയുന്നു, തനിക്ക് ഏറ്റവും പ്രധാനപ്പെട്ട ആളുകൾ സ്വർഗസ്ഥനായ പിതാവിനെ അനുസരിക്കുന്നവരാണ്. (കാണുക: [[rc://*/tw/dict/bible/kt/brother]])