ml_tn/luk/24/intro.md

30 lines
7.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# ലൂക്കോസ് 24 പൊതു കുറിപ്പുകള്‍
## ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍
### കല്ലറ
യേശുവിനെ അടക്കം ചെയ്തിരുന്നതായ കല്ലറ ([ലൂക്കോസ് 24:1](../../luk/24/01.md)) യഹൂദരായ ധനിക കുടുംബങ്ങള്‍ അവരുടെ മരിച്ചവരായ ആളുകളെ അടക്കം ചെയ്യുന്ന തരത്തില്‍ ഉള്ളതായ കല്ലറ. ഇത് വാസ്തവത്തില്‍ പാറയില്‍ വെട്ടിയെടുത്ത ഒരു അറ ആകുന്നു. ഇതിനു ഒരു വശത്ത് തൈലവും മറ്റു സുഗന്ധ വസ്തുക്കളും പൂശി തുണികൊണ്ട് പൊതിഞ്ഞ ശേഷം ശരീരം വെക്കുവാന്‍ ഉള്ളതായ ഒരു പരന്ന പ്രതലം ഉണ്ടായിരുന്നു. അനന്തരം അവര്‍ ഒരു വലിയ പാറ കല്ലറയുടെ മുന്‍പില്‍ ആര്‍ക്കും ഉള്‍വശം കാണുവാനോ പ്രവേശിക്കുവാനോ സാദ്ധ്യം ആകാത്ത വിധം ഉരുട്ടി വെക്കുകയും ചെയ്യും.
### സ്ത്രീകളുടെ വിശ്വാസം
ലൂക്കോസിന്‍റെ ഭൂരിഭാഗം യഥാര്‍ത്ഥ വായനക്കാരും ചിന്തിച്ചിരുന്നത് സ്ത്രീകള്‍ പുരുഷന്മാരെക്കാളും പ്രാധാന്യം കുറഞ്ഞവര്‍ ആകുന്നു എന്നാണ്, എന്നാല്‍ ലൂക്കോസ് ശ്രദ്ധാപൂര്‍വ്വം പ്രദര്‍ശിപ്പിക്കുന്നത് ചില സ്ത്രീകള്‍ യേശുവിനെ വളരെ അധികം സ്നേഹിച്ചിരുന്നു എന്നും പന്ത്രണ്ടു ശിഷ്യന്മാര്‍ക്ക് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിശ്വാസം അവര്‍ക്ക് യേശുവില്‍ ഉണ്ടായിരുന്നു എന്നും ആണ്.
### ഉയിര്‍പ്പ്
ലൂക്കോസ് തന്‍റെ വായനക്കാര്‍ യേശു ജഡശരീരത്തില്‍ തന്നെയാണ് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു വന്നത് എന്ന് മനസ്സിലാക്കണം എന്ന് ആഗ്രഹിക്കുന്നു. ([ലൂക്കോസ് 24:38-43])(./38.md).
## ഈ അധ്യായത്തില്‍ സാദ്ധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍
### “മനുഷ്യപുത്രന്‍”
ഈ അദ്ധ്യായത്തില്‍ യേശു തന്നെ “മനുഷ്യപുത്രന്‍” എന്ന് സ്വയം സൂചിപ്പിക്കുന്നു. ([ലൂക്കോസ് 24:7] (../../luk/24/07.md)). നിങ്ങളുടെ ഭാഷയില്‍ ആളുകള്‍ മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നതു പോലെ സ്വയം അവരെ കുറിച്ചു തന്നെ സംസാരിക്കുവാന്‍ അനുവദിക്കുക ഇല്ലായിരിക്കും. (കാണുക: [[rc://*/tw/dict/bible/kt/sonofman]]ഉം [[rc://*/ta/man/translate/figs-123person]]ഉം)
### “മൂന്നാം ദിവസം”
യേശു തന്‍റെ അനുഗാമികളോട് പറഞ്ഞിരുന്നത് അവിടുന്ന് “മൂന്നാം ദിവസം” വീണ്ടും ജീവന്‍ പ്രാപിച്ചു വരും എന്നാണ്. ([ലൂക്കോസ് 18:33](../../luk/18/33.md)). അവിടുന്ന് ഒരു വെളളിയാഴ്ച ഉച്ചകഴിഞ്ഞ് (സുര്യാസ്തമയത്തിനു മുന്‍പായി) മരിക്കുകയും ഒരു ഞായറാഴ്ച വീണ്ടും ജീവന്‍ പ്രാപിച്ചവനായി വരികയും ചെയ്തു, ആയതിനാല്‍ അവിടുന്ന് “മൂന്നാം ദിവസത്തില്‍” വീണ്ടും ജീവന്‍ ഉള്ളവന്‍ ആയി വന്നു എങ്ങനെ എന്നാല്‍ യഹൂദന്മാര്‍ ദിവസത്തെ സൂര്യാസ്തമയത്തില്‍ ആരംഭിച്ചു അവസാനിക്കുന്നതായി കണക്കാക്കുന്നതിനാല്‍ ദിവസത്തിന്‍റെ ഏതു ഭാഗത്തെയും ഒരു ദിവസമായി കണക്കാക്കിയിരുന്നു. വെള്ളിയാഴ്ച ഒന്നാം ദിവസവും, ശനിയാഴ്ച രണ്ടാം ദിവസവും, ഞായറാഴ്ച മൂന്നാം ദിവസവും ആയിരുന്നു.
### മിന്നുന്ന ശോഭയുള്ള അങ്കികള്‍ ധരിച്ച രണ്ടു പുരുഷന്മാര്‍.
മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവര്‍ എല്ലാവരും തന്നെ ദൂതന്മാര്‍ വെള്ള വസ്ത്ര ധാരികളായി സ്ത്രീകളോടുകൂടെ കല്ലറയില്‍ പ്രത്യക്ഷമായ വിവരം എഴുതിയിട്ടുണ്ട്. രണ്ടു ഗ്രന്ഥകാരന്മാര്‍ അവരെ പുരുഷന്മാര്‍ എന്നു വിളിച്ചിരുന്നു, എന്തുകൊണ്ടെന്നാല്‍ അവര്‍ പുരുഷ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതു കൊണ്ടു മാത്രം ആയിരുന്നു. രണ്ടു ഗ്രന്ഥകര്‍ത്താക്കള്‍ രണ്ടു ദൂതന്മാരെ കുറിച്ചു എഴുതിയിട്ടുണ്ട്, എന്നാല്‍ മറ്റു രണ്ടു ഗ്രന്ഥ കര്‍ത്താക്കള്‍ അവരില്‍ ഒരാളെ കുറിച്ചു മാത്രമേ എഴുതിയിട്ടുള്ളൂ. ഈ ഓരോ വചന ഭാഗവും ULTയില് പ്രകടമാകുന്നതുപോലെ തന്നെ ഓരോ വചന ഭാഗവും തികച്ചും ഒരേ കാര്യം തന്നെ പറയുന്നു എന്ന് പ്രസ്താവിക്കുവാന്‍ ശ്രമിക്കാതെ പരിഭാഷ ചെയ്യുക. (കാണുക: [മത്തായി 28:1-2](../../mat/28/01.md) and [മര്‍ക്കോസ് 16:5](../../mrk/16/04.md) and [ലൂക്കോസ് 24:4](../../luk/24/04.md) and [യോഹന്നാന്‍ 20:12](../../jhn/20/12.md))