ml_tn/luk/08/intro.md

24 lines
3.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# ലൂക്കോസ് 08 പൊതു കുറിപ്പുകള്‍
## ഘടനയും രൂപീകരണവും
ഈ അദ്ധ്യായത്തില്‍ പല പ്രാവശ്യം ലൂക്കോസ് മാറ്റം ഉണ്ടെന്നു അടയാളപ്പെടുത്താതെ തന്നെ തന്‍റെ വിഷയം മാറ്റുന്നുണ്ട്. നിങ്ങള്‍ ഈ കഠിനമായ മാറ്റങ്ങളെ ലളിതവല്‍ക്കരിക്കുവാന്‍ ശ്രമിക്കരുത്.
## ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍
### അത്ഭുതങ്ങള്‍
യേശു ഒരു കൊടുങ്കാറ്റിനെ വാക്കുകൊണ്ട് നിര്‍ത്തലാക്കി, സംസാരിച്ചുകൊണ്ട് ഒരു മരിച്ച ബാലികയെ ജീവിപ്പിച്ചു, അശുദ്ധാത്മാക്കളോട് സംസാരിച്ചുകൊണ്ട് അവയെ ഒരു മനുഷ്യനില്‍ നിന്ന് പുറത്താക്കുവാന്‍ ഇടയാക്കി. (കാണുക: [[rc://*/tw/dict/bible/kt/miracle]])
## ഈ അദ്ധ്യായത്തില്‍ ഉള്ള പ്രധാന അലങ്കാര പദങ്ങള്‍
### ഉപമകള്‍
ഉപമകള്‍ എന്നു പറയുന്നത് യേശു ജനത്തെ പഠിപ്പിക്കുവാന്‍ ശ്രമിക്കുന്നതായ കാര്യങ്ങളെ അവര്‍ എളുപ്പത്തില്‍ ഗ്രഹിക്കേണ്ടതിനു യേശു പറഞ്ഞതായ ചെറിയ കഥകള്‍ ആകുന്നു. തന്നില്‍ വിശ്വസിക്കുവാന്‍ വിസ്സമ്മതിക്കുന്ന ജനം സത്യം മനസ്സിലാക്കാതിരിക്കാനായി കൂടെ യേശു കഥകള്‍ പ്രസ്താവിച്ചിരുന്നു. ([ലൂക്കോസ് 8:4-15](./04.md)).
## ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വിഷമതകള്‍
### സഹോദരന്മാരും സഹോദരികളും
ഒരേ മാതാപിതാക്കന്മാര്‍ ഉള്ളവരെ “സഹോദരന്‍” എന്നും “സഹോദരി” എന്നും ഭൂരിഭാഗം ആളുകളും അഭിസംബോധന ചെയ്യുന്നു മാത്രമല്ല, അവരുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നവര്‍ എന്ന് ചിന്തിക്കുകയും ചെയ്യുന്നു. അതുപോലെ ഒരേ പിതാമഹന്മാര്‍ ഉള്ളവരെയും “സഹോദരന്‍” എന്നും “സഹോദരി” എന്നും അഭിസംബോധന ചെയ്തു വരുന്നു. ഈ അദ്ധ്യായത്തില്‍ യേശു പറയുന്നത് അവിടുത്തേക്ക്‌ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നവര്‍ തന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം അനുസരിക്കുന്നവര്‍ ആകുന്നു എന്നാണ്. (കാണുക: [[rc://*/tw/dict/bible/kt/brother]])